പി.ജി.ഐ.എം.ഇ.ആര്‍: പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്ക് ജൂലായ് 10 വരെ അപേക്ഷിക്കാം

പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്‍) - ചണ്ഡീഗഢ് വിവിധ പാരാമെഡിക്കല്‍ ബാച്ചിലര്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

മെഡിക്കല്‍ ലബോറട്ടറി സയന്‍സ്, മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിങ് ടെക്‌നോളജി, മെഡിക്കല്‍ ടെക്‌നോളജി - റേഡിയോതെറാപ്പി ടെക്നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, മെഡിക്കല്‍ ടെക്‌നോളജി - പെര്‍ഫ്യൂഷനിസ്റ്റ്, എംബാമിങ് ആന്‍ഡ് മോര്‍ച്ചറി സയന്‍സസ്, മെഡിക്കല്‍ ആനിമേഷന്‍ ആന്‍ഡ് ഓഡിയോ വിഷ്വല്‍ ക്രിയേഷന്‍, പബ്ലിക് ഹെല്‍ത്ത്, ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, മെഡിക്കല്‍ ടെക്‌നോളജി - ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, ഒപ്‌റ്റോമെട്രി, ഫിസിയോതെറാപ്പി എന്നീ വിഷയങ്ങളിലാണ് ബാച്ചിലര്‍ പ്രോഗ്രാമുകളുള്ളത്.

മൂന്നുമുതല്‍ നാലരവര്‍ഷംവരെ ദൈര്‍ഘ്യമുള്ളവയാണ് പ്രോഗ്രാമുകള്‍. ഓരോന്നിനും അപേക്ഷിക്കാന്‍ വേണ്ട വിദ്യാഭ്യാസ യോഗ്യത, പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍, പ്രായപരിധി എന്നിവ http://pgimer.edu.in/ ല്‍ ഉള്ള പ്രോസ്‌പെക്ടസില്‍ ലഭ്യമാണ് (ഇന്‍ഫര്‍മേഷന്‍ ഫോര്‍ കാന്‍ഡിഡേറ്റ്‌സ് ലിങ്ക്).

രണ്ടു പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷ ജൂലായ് 28-നും മറ്റുള്ളവയുടേത് ഓഗസ്റ്റ് ആറിനും നടത്തും. അപേക്ഷ ജൂലായ് 10വരെ http://pgimer.edu.in/ വഴി നല്‍കാം.

Content Highlights: Paramedical courses admissions at PGIMER; apply by 10 July

Content Highlights: