ഐ.ഐ.ഐ.ടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ആന്‍ഡ് മെഷീന്‍ ലേണിങ് എം.ടെക്

രണ്ടു സെമസ്റ്ററിലെ കോഴ്‌സ് പഠനവും ഉള്‍പ്പെടുന്ന ഈ ദ്വിവത്സര പ്രോഗ്രാമിലേക്ക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ബന്ധപ്പെട്ട/ തുല്യ ബി.ഇ/ ബി.ടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്ക്/ 6.5 സി.ജി.പി.എ (പട്ടിക/ ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം/ 6.0) വേണം.
എഴുത്തുപരീക്ഷ, കോഡിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഗേറ്റ് യോഗ്യതയുള്ളവര്‍, സെന്‍ട്രലി ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് 8.0 സി.ജി.പി.എ. നേടി ബിരുദമെടുത്തവര്‍ എന്നിവരെ എഴുത്തുപരീക്ഷയില്‍നിന്ന് ഒഴിവാക്കും.
അപേക്ഷാ മാതൃക www.iiits.ac.in -ല്‍നിന്നും (അഡ്മിഷന്‍സ് > എം.ടെക്. ലിങ്കുകള്‍ വഴി) ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 500 രൂപ ഓണ്‍ലൈനായി അടയ്ക്കണം. പൂരിപ്പിച്ച അപേക്ഷ രേഖകള്‍സഹിതം ഇ-മെയില്‍ വഴി ജൂലായ് 31 വൈകീട്ട് അഞ്ചിനകം mtech.admissions@iiits.in -ല്‍ കിട്ടണം. തപാലിലും അയക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Content Highlights: Apply now for MTech Artificial Intelligence and Machine Learning at IIIT Chittoor
Content Highlights: