പാലക്കാട് ഐഐടിയിൽ എംടെക്, എംഎസ്‌സി പ്രവേശനം

പാലക്കാട്: പാലക്കാട് ഐഐടിയിൽ എംടെക്, എംഎസ്‌സി പ്രവേശനത്തിന് അപേക്ഷിക്കാം. എംടെക് വിഭാഗത്തിൽ കംപ്യൂട്ടിങ് ആൻഡ് മാത്തമാറ്റിക്സ്, ഡേറ്റാ സയൻസ്, പവർ ഇലക്‌ട്രോണിക്സ് ആൻഡ് പവർ സിസ്റ്റംസ്, സിസ്റ്റം ഓൺ ചിപ് ഡിസൈൻ, മാനുഫാക്ചറിങ് ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്, ഡിസൈൻ ആൻഡ് ഓട്ടമേഷൻ, തെർമോഫ്ലൂയിഡ്സ് എൻജിനിയറിങ്, ജിയോടെക്നിക്കൽ എൻജിനിയറിങ്, സ്ട്രക്ചറൽ എൻജിനിയറിങ്, വാട്ടർ റിസോഴ്സസ് എൻജിനിയറിങ് വിഷയങ്ങളിലാണ് പ്രവേശനം.
എംഎസ്‌സിക്ക് കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലേക്ക് അപേക്ഷിക്കാം. എംടെക് വിദ്യാർഥികൾ ‘കോപ് 2025’ പോർട്ടലിൽ(കോമൺ ഓഫർ അക്സപ്റ്റൻസ് പോർട്ടൽ-സിഒഎപി 2025) രജിസ്റ്റർചെയ്ത ശേഷമാണ് അപേക്ഷ നൽകേണ്ടത്. http://pgadmit.iitpkd.ac.in ലൂടെ ഓൺലൈനായി ഏപ്രിൽ 25 വരെ അപേക്ഷിക്കാം. എംഎസ്‌സി പ്രോഗ്രാമുകളിലേക്ക് ‘ജാം 2025’ പോർട്ടൽ(ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ്-ജെഎഎം) http://jam2025.iitd.ac.in മുഖേനയും അപേക്ഷ നൽകാം. ഫോൺ: 0491 2092035/35.
Content Highlights: apply now for mtech and msc in palakkad iit