കമ്പനി നിയമത്തില്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

ഭോപാല്‍ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി (എന്‍.എല്‍.ഐ.യു.) ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന ആറ് ആഴ്ച ദൈര്‍ഘ്യമുള്ള കമ്പനി ലോ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം.
ബിസിനസ് തന്ത്രങ്ങള്‍, വികസനം എന്നിവയ്ക്കുമേല്‍ കമ്പനി നിയമങ്ങള്‍ക്കുള്ള ശക്തമായ സ്വാധീനം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ താത്പര്യമുള്ളവര്‍ക്ക് സഹായകരമായ രീതിയിലാണ് പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്. അക്കാദമിക് രംഗത്തുള്ളവര്‍, ഗവേഷകര്‍, യു.ജി./പി.ജി. വിദ്യാര്‍ഥികള്‍, കമ്പനി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, അഭിഭാഷകര്‍, എന്‍ഫോഴ്‌സ്മെന്റ് ഏജന്‍സികളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്കൊക്കെ കോഴ്‌സ് പ്രയോജനപ്പെടും.
ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍, ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മേയ് 16 മുതല്‍ ജൂണ്‍ 24 വരെ, സിസ്‌കോ വെബക്‌സ് പ്ലാറ്റ് ഫോം വഴി നടത്തുന്ന കോഴ്‌സില്‍ ക്ലാസുകള്‍ തിങ്കള്‍മുതല്‍ വെള്ളിവരെ വൈകീട്ട് ആറുമുതല്‍ 7.15 വരെ നടത്തും.
ഇ- റീഡിങ്/ഇ-റഫറന്‍സ് മെറ്റീരിയല്‍, ഓണ്‍ലൈന്‍ ആയി ലഭ്യമാക്കും. ഇ-മെയില്‍, ഓണ്‍ലൈന്‍ വഴി ഫാക്കല്‍ട്ടിയുമായി സംവദിക്കാം. 500 പേര്‍ക്കാണ് പ്രവേശനം. അപേക്ഷ nliu.ac.in വഴി നല്‍കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യ പരിഗണന നല്‍കി പ്രവേശനം നടത്തും. കോഴ്സ് ഫീസ്: 3000 രൂപ.
Content Highlights: applications invited for online certificate course