ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പി.ജി, ഗവേഷണം; ഇപ്പോള്‍ അപേക്ഷിക്കാം

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം | ഫോട്ടോ: വിവേക് ആര്‍ നായര്‍ /ഗൃഹലക്ഷ്മി
പ്രതീകാത്മക ചിത്രം | ഫോട്ടോ: വിവേക് ആര്‍ നായര്‍ /ഗൃഹലക്ഷ്മി

ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.) ബെംഗളൂരു, വിവിധ മാസ്റ്റേഴ്സ്, പിഎച്ച്.ഡി. പ്രോഗ്രാമുകളിലെയും എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാമിലെയും (ഇ.ആർ.പി.) 2023-’24 ലെ പ്രവേശനത്തിന് അപേക്ഷിക്കാം. എം.എസ്‌സി., ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി., എം.ടെക്., എം.ഡിസ്., എം. മാനേജ്മെൻറ്, പിഎച്ച്.ഡി., എം.ടെക്. (റിസർച്ച്) തുടങ്ങിയ പ്രോഗ്രാമുകളിലാണ് അവസരം.

എം.എസ്‌സി. പ്രോഗ്രാമുകൾ
ലൈഫ് സയൻസസ്: അപേക്ഷകർക്ക് ഫിസിക്കൽ, കെമിക്കൽ, ബയോളജിക്കൽ (ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി സയൻസസ്, അഗ്രിക്കൾച്ചറൽ സയൻസസ് ഉൾപ്പെടെ) സയൻസസിൽ ഫസ്റ്റ് ക്ലാസ്/തത്തുല്യമുള്ള ബാച്ചിലർ/തത്തുല്യ ബിരുദം. ഇവർക്ക് ബയോടെക്നോളജി (ബി.ടി.)/കെമിസ്ട്രി (സി.വൈ.)/മാത്തമാറ്റിക്സ് (എം.എ.)/ഫിസിക്സ് (പി.എച്ച്.) വിഷയങ്ങളിലൊന്നിൽ 2023-ലെ ജാം സ്കോർ വേണം.

ഫസ്റ്റ് ക്ലാസ്/തത്തുല്യം നേടിയുള്ള ബി.ഇ./ബി.ടെക്. ബിരുദക്കാർക്കും അപേക്ഷിക്കാം. അവർക്ക് ബയോടെക്നോളജി (ബി.ടി.),

ബയോ മെഡിക്കൽ എൻജിനിയറിങ് (ബി.എം), ഇലക്‌ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഇ.സി.), ഇക്കോളജി (ഇ.വൈ.), മാത്തമാറ്റിക്സ് (എം.എ.), ഫിസിക്സ് (പി.എച്ച്.), ലൈഫ് സയൻസസ് (എക്സ്.എൽ.) എന്നിവയിലൊന്നിലെ ഗേറ്റ് സ്കോർ വേണം.

ജാം 2023/ഗേറ്റ് 2021/2022/2023 സ്കോർ പരിഗണിച്ച് ഇൻറർവ്യൂവിന് ഷോർട്ട് ലിസ്റ്റ് ചെയ്യും. ഇൻറർവ്യൂ മികവ് പരിഗണിച്ചാകും അന്തിമ സെലക്‌ഷൻ.

കെമിക്കൽ സയൻസസ്: കെമിസ്ട്രി ഒരു മുഖ്യവിഷയമായി പഠിച്ച് ഫസ്റ്റ് ക്ലാസോടെ നേടിയ ബി.എസ്‌സി./തത്തുല്യ ബിരുദം. പ്ലസ് ടു/പി.യു.സി. തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷകർക്ക് കെമിസ്ട്രി (സി.വൈ.) പേപ്പറിൽ 2023-ലെ ജാം യോഗ്യത വേണം. ഈ സ്കോർ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.

ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.

ബയോളജിക്കൽ സയൻസസ്: ഫിസിക്കൽ, കെമിക്കൽ, ബയോളജിക്കൽ (ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി സയൻസസ്, അഗ്രിക്കൾച്ചറൽ സയൻസസ് ഉൾപ്പെടെ) സയൻസസിൽ ഫസ്റ്റ് ക്ലാസ്/തത്തുല്യം ഉള്ള ബാച്ചിലർ/തത്തുല്യ ബിരുദം വേണം. ഇവർക്ക് ബയോടെക്നോളജി (ബി.ടി.)/കെമിസ്ട്രി (സി.വൈ.)/മാത്തമാറ്റിക്സ് (എം.എ.)/ ഫിസിക്സ് (പി.എച്ച്.) വിഷയങ്ങളിലൊന്നിൽ 2023-ലെ ജാം സ്കോർ വേണം. ഫസ്റ്റ് ക്ലാസ്/തത്തുല്യം നേടിയുള്ള ബി.ഇ./ബി.ടെക്. ബിരുദക്കാർക്കും അപേക്ഷിക്കാം. അവർക്ക് ബയോടെക്നോളജി (ബി.ടി.) സ്കോർ വേണം.

കെമിക്കൽ സയൻസസ്: കെമിസ്ട്രി ഒരു മുഖ്യ വിഷയമായി പഠിച്ച്, ഫസ്റ്റ് ക്ലാസോടെ നേടിയ ബി.എസ്‌സി./തത്തുല്യ ബിരുദം. പ്ലസ് ടു/പി.യു.സി. തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷകർക്ക് കെമിസ്ട്രി (സി.വൈ.)/ഫിസിക്സ് (പി.എച്ച്.) പേപ്പറിൽ 2023-ലെ ജാം യോഗ്യത വേണം.

മാത്തമാറ്റിക്കൽ സയൻസസ്: മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ഫസ്റ്റ് ക്ലാസ്/തത്തുല്യം നേടി, ബി.എസ്‌സി./തത്തുല്യ ബിരുദം അല്ലെങ്കിൽ ബി.ഇ./ബി.ടെക്./തത്തുല്യബിരുദം. മാത്തമാറ്റിക്സ് (എം.എ.)/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് (എം.എസ്.) ൽ 2023-ലെ ജാം യോഗ്യത നേടണം.

ഫിസിക്കൽ സയൻസസ്: ഫിസിക്സ് ഒരു മുഖ്യവിഷയമായി പഠിച്ച്, ഫസ്റ്റ് ക്ലാസ്/തത്തുല്യം നേടി, ബി.എസ്‌സി./തത്തുല്യ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിലെ ബി.ഇ./ബി.ടെക്./തത്തുല്യ ബിരുദം. ഫിസിക്സ് (പി.എച്ച്.) ൽ 2023-ലെ ജാം യോഗ്യത/ ജസ്റ്റ് 2023 യോഗ്യത വേണം.

മാസ്റ്റർ ഓഫ് ഡിസൈൻ

പ്രൊഡക്ട് ഡിസൈൻ ആൻഡ് എൻജിനിയറിങ്: എൻജിനിയറിങ്/ടെക്നോളജി ഡിസൈൻ/ആർക്കിടെക്ചർ എന്നിവയിലൊന്നിൽ കുറഞ്ഞത് സെക്കൻഡ് ക്ലാസ് ബിരുദം വേണം. 1.8.2023-ന് സാധുവായ ഗേറ്റ് 2021/2022/2023/സീഡ് 2023 സ്കോർ വേണം.

മാസ്റ്റർ ഓഫ് മാനേജ്മെന്റ്

എൻജിനിയറിങ്/ടെക്നോളജി/തത്തുല്യം, കുറഞ്ഞത് ഫസ്റ്റ് ക്ലാസ്/തത്തുല്യ ബിരുദം വേണം. 1.8.2023-ന് സാധുവായ ഗേറ്റ് 2021/2022/2023/കാറ്റ് 2022/ജിമാറ്റ് സ്കോർ വേണം.

വിവിധ എൻജിനിയറിങ് വകുപ്പുകളിലായി എം.ടെക്., സയൻസ് ഫാക്കൽറ്റിയിലും ഇന്റർ ഡിസിപ്ലിനറി മേഖലകളിലും പിഎച്ച്.ഡി., എൻജിനിയറിങ് ഫാക്കൽറ്റിയിൽ എം.ടെക്. (റിസർച്ച്), പിഎച്ച്.ഡി. എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനു വേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, വിവിധ പ്രോഗ്രാമുകളിലെ തിരഞ്ഞെടുപ്പുരീതി, മറ്റു വിശദാംശങ്ങൾ തുടങ്ങിയവ, iisc.ac.in/admissions/ ൽ ഉള്ള അഡ്മിഷൻ നോട്ടീസിൽ (ഓഗസ്റ്റ് 2023 സെഷൻ) ലഭിക്കും.

എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാം

ഈ സ്കീമിൽ പിഎച്ച്.ഡി., എം.ടെക്. (റിസർച്ച്) അവസരങ്ങൾ ഉണ്ട്. അംഗീകൃത റിസർച്ച് ആൻഡ് െഡവലപ്മെൻ്റ് ഓർഗനൈസേഷൻ/ഇൻഡസ്ട്രി പ്രൊഫഷണലുകൾ, എൻജിനിയറിങ്, അഗ്രിക്കൾച്ചറൽ, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി, മെഡിക്കൽ കോളേജുകൾ/ സർവകലാശാലകൾ എന്നിവയിലെ ഫാക്കൽറ്റി അംഗങ്ങൾ, എന്നിവർക്ക് അപേക്ഷിക്കാം. റഗുലർ അപേക്ഷകർക്കു ബാധകമായ വിദ്യാഭ്യാസ യോഗ്യത വേണം. മറ്റു ചില വ്യവസ്ഥകളും ഉണ്ട്. വിജ്ഞാപനത്തിൽ അവ ലഭിക്കും.
 

Content Highlights: applications are invited for pg, research programs in indian institute of science