'യെസ് ക്വിസ് മി' വിജയികളെ പ്രഖ്യാപിച്ചു| ചോദ്യങ്ങളും ഉത്തരങ്ങളും അറിയാം | 03.11.2024

യെസ് ക്വിസ് മീയിലെ മത്സരവിജയകൾ
യെസ് ക്വിസ് മീയിലെ മത്സരവിജയകൾ

മാതൃഭൂമിയും ഫെയര്‍ ഫ്യൂച്ചര്‍ ഓവര്‍സീസ് എജുക്കേഷന്‍ കണ്‍സല്‍ട്ടന്‍സിയും സംയുക്തമായി നടത്തുന്ന 'യെസ് ക്വിസ് മി' ക്വിസ് മത്സരത്തിലെ മൂന്നാം ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു. കോളേജ്​തല മത്സരത്തിന് മുന്നോടിയായി പൊതുജനങ്ങള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ മത്സരത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചത്.

കാസര്‍കോട് ജില്ലയിലെ സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട്ടെ ശ്രേയസ് നമ്പ്യാര്‍ എമ്മിനാണ് ഒന്നാം സ്ഥാനം. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ എം.എസ്.സി ബയോകെമിസ്ട്രി വിദ്യാര്‍ഥി പഞ്ചമി.ബി രണ്ടാം സ്ഥാനവും കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സല്‍മാ നൗഷാദ് മൂന്നാം സമ്മാനവും നേടി.

നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് www.mathrubhumi.com വഴിയാണ് മത്സരം. മത്സരത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. ഓണ്‍ലൈന്‍ മത്സരത്തില്‍ ക്വിസ് മാസ്റ്റര്‍ മൂന്ന് ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരങ്ങള്‍ ചോദ്യക്രമത്തില്‍ ഒറ്റ മെസേജായി ഏറ്റവും ആദ്യം വാട്സാപ്പ് നമ്പറിലേക്ക് അയക്കണം. ആദ്യം ശരിയുത്തരം അയച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 3,000 രൂപ, 2,000 രൂപ, 1,000 രൂപ എന്നിങ്ങനെ സമ്മാനം നല്‍കും

ഇന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും

1. ആഭ്യന്തര മന്ത്രാലയം സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരു ടോള്‍ഫ്രീ നമ്പര്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആദ്യമായി സ്വാതന്ത്ര ദിനാചരണം നടന്ന വര്‍ഷം സൂചിപ്പിക്കുന്ന അതേ സംഖ്യയാണ് ടോള്‍ ഫ്രീ നമ്പര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത്.  നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഈ നാലക്ക നമ്പര്‍ ഏതാണ്?

ഉത്തരം: 1930

2. ചിത്രത്തില്‍ കാണുന്ന  ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥന്റെ പേരില്‍ നിന്നാണ് ഈ നഗരത്തിന് പേരു ലഭിക്കുന്നത്. എന്നാല്‍, അടുത്ത കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഈ നഗരത്തിനു ഒരു പുതിയ പേര് നല്‍കിയിരുന്നു. എന്താണ് ആ പുതിയ പേര്?

ഉത്തരം: ശ്രീ വിജയപുരം 

പോര്‍ട്ട് ബ്ലെയര്‍ എന്നായിരുന്നു പഴയ പേര്. ആ പേര് ലഭിച്ചത് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ലെഫ്റ്റനന്റ് ആര്‍ക്കിബാള്‍ഡ് ബ്ലെയര്‍ എന്ന ഉദ്യോഗസ്ഥനില്‍ നിന്നാണ്.

3. ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശത്തോടെ ഗുരുവിന്റെ ശിഷ്യരിലൊരാളാണ് ഈ കലാരൂപം ആദ്യമായി
അവതരിപ്പിക്കുന്നത്. കുമാരാനാശന്റെ ഒരു കൃതിയെ ആസ്പദമാക്കിയായിരുന്നു ആദ്യ അവതരണം. സി.കെ.കുഞ്ഞിരാമന്‍ പേര് നല്‍കിയ ഈ കലാരൂപത്തിന്  2024 ല്‍ നൂറ് വയസ്സ് തികഞ്ഞു. ഏതാണ് കലാരൂപം?

ഉത്തരം: കഥാപ്രസംഗം.

ആദ്യത്തെ കാഥികന്‍ സ്വാമി സി.എ. സത്യദേവനാണ്.

Content Highlights: Yes quiz me, mathrubhumi, quiz