വേൾഡ് ബാങ്കിൽ ഇന്റേൺഷിപ്പ്; ഗ്രാജ്വേറ്റ് പിഎച്ച്.ഡി. പ്രോഗ്രാമിൽ പഠിക്കുന്നവർക്ക് അർഹത

#ഡോ. എസ്. രാജൂകൃഷ്ണൻ
ലോകബാങ്ക് ആസ്ഥാനം | AFP
ലോകബാങ്ക് ആസ്ഥാനം | AFP

വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെ ദൗത്യം, പ്രവർത്തനം എന്നിവയിൽ പങ്കാളികളാകാൻ താത്‌പര്യമുള്ള വിദ്യാർഥികൾക്ക് ‘വേൾഡ് ബാങ്ക് ഇന്റേൺഷിപ്പ്’ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

പൊതുയോഗ്യത

അപേക്ഷകർക്ക് അണ്ടർ ഗ്രാേജ്വറ്റ് ബിരുദം വേണം. ഒരു ഫുൾ ടൈം ഗ്രാജ്വേറ്റ് സ്റ്റഡി പ്രോഗ്രാമിലോ പിഎച്ച്.ഡി. പ്രോഗ്രാമിലോ പഠിക്കുകയാകണം. ഇംഗ്ലീഷ് അനായാസം കൈകാര്യംചെയ്യാൻ അറിയണം. ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, അറബിക്, പോർച്ചുഗീസ്, ചൈനീസ് ഭാഷകളിലെ അറിവ് അഭികാമ്യമാണ്. കംപ്യൂട്ടിങ്, മറ്റ് ടെക്നിക്കൽ നൈപുണികളും അപേക്ഷ ശക്തമാക്കും.

പൊതുയോഗ്യതയ്ക്കപ്പുറം, മേഖലയ്ക്കനുസരിച്ചുള്ള യോഗ്യതയും വേണം. അവയിൽ ചിലത് ഇപ്രകാരമാണ്.

  • എൻവയൺമെൻറ് ഇന്റേൺ: എൻവയൺമെൻറൽ സയൻസ്, നാച്വറൽ റിസോഴ്സ് മാനേജ്മെൻറ്, അനുബന്ധ മേഖലയിൽ മാേസ്റ്റഴ്സ്/തത്തുല്യ ബിരുദ വിദ്യാർഥിയായിരിക്കണം.
  • മൾട്ടിമീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് ഇന്റേൺ: ജേണലിസം, കമ്യൂണിക്കേഷൻസ്, അനുബന്ധമേഖലയിൽ ഡിഗ്രി വിദ്യാർഥിയായിരിക്കണം.
  • ഇവാല്യുവേഷൻ ഇന്റേൺ: സോഷ്യൽ സയൻസ്, നാച്വറൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, അനുബന്ധമേഖലയിലെ മാസ്റ്റേഴ്സ്/പിഎച്ച്.ഡി. വിദ്യാർഥിയായിരിക്കണം

ഇന്റേൺഷിപ്പ് സ്ഥാനങ്ങളിൽ കോർപ്പറേറ്റ് പ്രൊക്യുവർമെൻറ്, ഔട്കം മെഷർമെന്റ്‌, ഡേറ്റാ റിസർച്ച്, പബ്ലിക് ഫൈനാൻഷ്യൽ മാനേജ്മെൻറ്/ഗവർണൻസ്, ഹെൽത്ത് ഇക്കണോമിസ്റ്റ്, ഡേറ്റാ അനലിസ്റ്റ്, അർബൻ ഇക്കണോമിസ്റ്റ്, റിയൽ എസ്റ്റേറ്റ് ആൻറ് ഫെസിലിറ്റി, മാനേജ്മെൻറ്, എൻവയൺമെൻറൽ ഫൈനാൻസ്, അഗ്രിക്കൾച്ചറൽ ഇക്കണോമിസ്റ്റ്, പവർട്ടി ഇക്കണോമിസ്റ്റ്, ഇക്കണോമിസ്റ്റ്/പൊളിറ്റിക്കൽ സയൻറിസ്റ്റ്, സീനിയർ ഓപ്പറേഷൻസ് അസിസ്റ്റൻറ്, വാട്ടർ സെക്യൂരിറ്റി, ഇക്കണോമിക് പോളിസി തുടങ്ങിയവയും ഉൾപ്പെടുന്നു. ഓരോ മേഖലയുടെയും യോഗ്യതാവ്യവസ്ഥ വെബ് സൈറ്റിൽ നൽകിയിട്ടുണ്ട്.

അപേക്ഷ

www.worldbank.org/ വഴി (കരിയേഴ്സ് > ബാങ്ക് ഇന്റേൺഷിപ്പ് പ്രോഗ്രാം ലിങ്കുകൾ വഴി) ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. കരിക്കുലം വിറ്റ, സ്റ്റേറ്റ്മെൻറ് ഓഫ് ഇൻററസ്റ്റ്, ഗ്രാേജ്വറ്റ് പ്രോഗ്രാം എൻറോൾമെൻറ് രേഖ തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം. അപേക്ഷ വിജയകരമായി നൽകിക്കഴിയുമ്പോൾ അപേക്ഷാനമ്പറും ഇ-മെയിൽ കൺഫർമേഷനും ലഭിക്കും.

ഇന്റേണിന്‌ പ്രവർത്തനമണിക്കൂർ കണക്കാക്കി വേതനംനൽകും. യാത്രച്ചെലവുകൾക്കായി 3000 യു.എസ്. ഡോളർവരെ ലഭിക്കാം. ഇത് മാനേജരുടെ തീരുമാനത്തിന് വിധേയമാണ്.

Content Highlights: Apply for the World Bank Internship!