PhD ഗവേഷകർക്കായി 100 ദശലക്ഷം ഡോളറിന്റെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ടൊറന്റോ സർവകലാശാല

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ലോകമെമ്പാടുമുള്ള മികച്ച പിഎച്ച്ഡി ഗവേഷകരെ കാനഡയിലേക്ക് ആകർഷിക്കുന്നതിനായി ടൊറന്റോ സർവകലാശാല 100 ദശലക്ഷം ഡോളറിന്റെ (ഏകദേശം 955.97 കോടി രൂപ) സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. 'പ്രസിഡന്റ്സ് ഇംപാക്ട് സ്കോളർഷിപ്പ്' എന്നാണ് പദ്ധതി അറിയപ്പെടുന്നത്.

പ്രധാന വിവരങ്ങൾ:

  • സാമ്പത്തിക സഹായം: തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർഥിക്കും പ്രതിവർഷം 80,000 ഡോളർ (ഏകദേശം 76.97 ലക്ഷം രൂപ) ലഭിക്കും. നാല് വർഷത്തെ കോഴ്സ് കാലയളവിൽ ആകെ 3,20,000 ഡോളറാണ് (ഏകദേശം 3.08 കോടി രൂപ) ലഭിക്കുക.

  • ധനസഹായ ഉറവിടം:  കനേഡിയൻ ഫാമിലി ഫൗണ്ടേഷൻ നൽകിയ 50 ദശലക്ഷം ഡോളറിന്റെ ഗ്രാന്റും സർവകലാശാലയുടെ തുല്യ വിഹിതമായ 50 ദശലക്ഷം ഡോളറും ചേർത്താണ് 100 ദശലക്ഷം ഡോളറിന്റെ ഫണ്ട് രൂപീകരിച്ചത്.

  • തിരഞ്ഞെടുപ്പും തുടക്കവും: 2027 സെപ്റ്റംബർ മുതൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ പ്രതിവർഷം 12 മുതൽ 13 വരെ ഗവേഷകർക്ക് സ്കോളർഷിപ്പ് ലഭിക്കും. നാലാം വർഷത്തോടെ ആകെ സ്കോളേഴ്സിന്റെ എണ്ണം 50 ആയി ഉയരും. തുടർന്ന് എല്ലാ വർഷവും തുക ലഭ്യമാക്കും.

  • പ്രത്യേകത: ഓരോ ഗവേഷകനും രണ്ട് ഫാക്കൽറ്റി സൂപ്പർവൈസർമാരുടെ മാർഗ്ഗനിർദ്ദേശം ലഭിക്കും. ഇത് മൾട്ടി-ഡിസിപ്ലിനറി ഗവേഷണത്തിന് കൂടുതൽ കരുത്തേകും.

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ 32-ാം സ്ഥാനത്തുള്ള ടൊറന്റോ സർവകലാശാല, കാനഡയിലെ ഏറ്റവും മികച്ച പൊതു സർവകലാശാലകളിൽ ഒന്നാണ്.

Content Highlights: University of Toronto launched a $100 million President's Impact Scholarship for PhD researchers.