യുജിസി നെറ്റ് ഡിസംബർ 2025: പരീക്ഷാ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു

#Education desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

നാഷണൽ ടെസ്റ്റിങ് ഏജൻസി യുജിസി നെറ്റ് ഡിസംബർ 2025 സെഷൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in വഴി ഹാൾ ടിക്കറ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

നിലവിൽ ഡിസംബർ 31-ന് നടക്കുന്ന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകളാണ് ഏജൻസി ലഭ്യമാക്കിയിട്ടുള്ളത്. ഡിസംബർ 31-ന് കൂടാതെ 2026 ജനുവരി 2, 3, 5, 6, 7 തീയതികളിലായാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് തീയതികളിൽ പരീക്ഷ എഴുതുന്നവരുടെ അഡ്മിറ്റ് കാർഡുകൾ യഥാസമയം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട രീതി

  • ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.
  • ഹോംപേജിലെ 'Candidate Activity' എന്ന ബോർഡിന് താഴെയുള്ള Admit card for UGC-NET December 2025’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ അപേക്ഷാ നമ്പറും (Application number) പാസ്‌വേഡും നൽകി Submit ബട്ടൺ അമർത്തുക.
  • അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.

ഹാള്ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിടുകയോ വിവരങ്ങളിൽ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് ഉടൻ തന്നെ എൻ.ടി.എ-യുമായി ബന്ധപ്പെടാവുന്നതാണ്. ഇതിനായി 011-40759000 എന്ന ഫോൺ നമ്പറിലോ ugcnet@nta.ac.in എന്ന ഇമെയിൽ വിലാസമോ ഉപയോഗിക്കാം.

പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് അഡ്മിറ്റ് കാർഡിന്റെ കോപ്പി നിർബന്ധമാണ്. 

Content Highlights: UGC NET admit card, December 2025, NTA, download hall ticket, exam dates, National Eligibility Test