യുജിസി നെറ്റ് ഡിസംബര്‍: അപേക്ഷയിലെ പിശകുകള്‍ തിരുത്താന്‍ അവസരം

#എഡ്യുക്കേഷന്‍ ഡെസ്‌ക്‌
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന യുജിസി നെറ്റ് 2025 ഡിസംബര്‍ സെഷനിലേക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷയിലെ ചില ഫീല്‍ഡുകള്‍ തിരുത്താന്‍/ഭേദഗതി ചെയ്യാന്‍ അവസരം.

ജനനത്തീയതി, കാറ്റഗറി, അച്ഛന്റെ പേര്, അമ്മയുടെ പേര് എന്നിവയില്‍ മാറ്റംവരുത്താം. അപേക്ഷാര്‍ഥിയുടെ പേര്, ജെന്‍ഡര്‍, ഫോട്ടോ, ഒപ്പ്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്ഥിരം/കറസ്‌പോണ്ടന്‍സ് വിലാസം, പരീക്ഷാസിറ്റി എന്നിവ തിരുത്താന്‍ കഴിയില്ല.

തിരുത്തലുകള്‍ ugcnet.nta.nic.in വഴി നവംബര്‍ 12-ന് രാത്രി 11.50 വരെ വരുത്താം. അധികഫീ അടയ്‌ക്കേണ്ടിവന്നാല്‍ ഓണ്‍ലൈനായി അടയ്ക്കണം. ഭേദഗതിവരുത്താന്‍ ഇനിയും അവസരം ലഭിക്കുന്നതല്ല.

Content Highlights: Correct your UGC NET 2025 application. NTA allows edits for date of birth, category, parent`s names. Deadline: Nov 12.