ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ്, ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ അഡ്മിഷന് പുതിയ രീതി

ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് (ODL), ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ അഡ്മിഷന് പുതിയ എന്‌റോള്‍മെന്റ് രീതിയുമായി യുജിസി. പുതിയ പ്രവേശന രീതി സെപ്റ്റംബര്‍ 2024 മുതല്‍ അവലംബിക്കും.
വിദ്യാര്‍ഥികള്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മാത്രം ചേരാനും അഡ്മിഷന്‍ പ്രക്രിയയിലെ സുതാര്യത ഉറപ്പ് വരുത്താനുമാണ് പുതിയ മാറ്റങ്ങളെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ വ്യക്തമാക്കി
ഈ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥി ആദ്യം യുജിസി - ഡിഇബി(Distance Education Bureau) വെബ്‌പോര്‍ട്ടലില്‍ യുണീക്ക് ഐഡി ഉണ്ടാക്കണം(https://deb.ugc.ac.in/StudentDEBId). ഒറ്റതവണ തയ്യാറാക്കുന്ന ഈ ഐഡി ആയുഷ്‌കാലത്തേക്ക് മുഴുവനായുള്ളതാണ്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന അഡ്മിഷന്‍ പ്രക്രിയയില്‍ ഭാഗമാവാന്‍ നിര്‍ബന്ധമായും ഈ ഐഡി ഉണ്ടാക്കണം.
അഡ്മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ സ്ഥാപനങ്ങളോടും യുജിസി നിര്‍ദേശിച്ചിട്ടുണ്ട്
Content Highlights: UGC Introduces New Enrollment Procedure To ODL And Online Programmes