സി.എസ്.ഐ.ആര്‍., യു.ജി.സി. നെറ്റ് പരീക്ഷാതീയതിയായി

ന്യൂഡല്‍ഹി: പരീക്ഷാക്രമക്കേടിനെത്തുടര്‍ന്ന് മാറ്റിവെച്ച യു.ജി.സി. നെറ്റ്, ജോയിന്റ് സി.എസ്.ഐ.ആര്‍. യു.ജി.സി. നെറ്റ്, എന്‍.സി.ഇ.ടി. പരീക്ഷകളുടെ പുതുക്കിയ തീയതി എന്‍.ടി.എ. പ്രഖ്യാപിച്ചു. യു.ജി.സി. നെറ്റ് ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെയും സി.എസ്.ഐ.ആര്‍. യു.ജി.സി. നെറ്റ് ജൂലായ് 25 മുതല്‍ 27 വരെയും എന്‍.സി.ഇ.ടി. ജൂലായ് 10-നും നടത്തും. എല്ലാം കംപ്യൂട്ടര്‍ അധിഷ്ഠിതപരീക്ഷകളാണ്. വിവരങ്ങള്‍ക്ക്: www.nta.ac.in / 011-40759000
Content Highlights: ugc exam test date declared