മാനേജ്‌മെന്റ് പഠനത്തിന് ഓസ്‌ട്രേലിയ തിരഞ്ഞെടുക്കാം; മികച്ച സ്ഥാപനങ്ങള്‍ ഇതാ

മാനേജ്‌മെന്റ് തലത്തിലുളള പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് എന്നും പ്രിയപ്പെട്ട രാജ്യമാണ് ഓസ്‌ട്രേലിയ. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ നല്‍കിവരുന്നുണ്ട്. അവയില്‍ ചിലത് പരിചപ്പെടാം
ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി
1946-ല്‍ സ്ഥാപിതമായ ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ അലയന്‍സ് ഓഫ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റീസ് അംഗം കൂടിയാണ്.
മക്വാറി യൂണിവേഴ്‌സിറ്റി
സിഡ്‌നിയില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാല 1964-ലാണ് സ്ഥാപിതമായത്. 45,000 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. 10,000 അന്താരാഷ്ട്ര വിദ്യാര്‍ഥികളും ഇവിടെ പഠിക്കുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ
1911-ല്‍ സ്ഥാപിതമായ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഒരു പബ്ലിക് റിസര്‍ച്ച് യൂണിവേഴ്‌സിറ്റി കൂടിയാണ്.
യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസില്‍
ഓസ്‌ട്രേലിയയിലെ ന്യൂകാസിലില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാല. 1965-ലാണ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസില്‍ സ്ഥാപിതമായത്.
യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ
സൗത്ത് ഓസ്‌ട്രേലിയയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനം 1991-ലാണ് നിലവില്‍ വന്നത്.
Content Highlights: top management universities in australia