വിദേശ മെഡിക്കൽ ബിരുദക്കാർക്കും തുല്യസ്റ്റൈപ്പൻഡ് നൽകണമെന്ന് സുപ്രീംകോടതി

തൃശ്ശൂർ: വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം നേടിയെത്തുന്നവർ നാട്ടിലെ പരിശീലനരംഗത്ത് നേരിടുന്ന വിവേചനത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ. ഇന്റേൺഷിപ്പ് കാലയളവിലെ സ്റ്റൈപ്പൻഡ് മറ്റുള്ളവർക്ക് തുല്യമായി നൽകണമെന്നാണ് ഉത്തരവ്. നാട്ടുകാരായ വിദ്യാർഥികൾ വിദേശത്ത് പഠിച്ചെന്ന കാരണത്താൽ നീതി നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കസാക്കിസ്താൻ, ഫിലിപ്പീൻസ്, റഷ്യ, ചൈന എന്നിവിടങ്ങളിൽ പഠിച്ചവരാണ് പരാതിക്കാർ. വിധി മൂന്നുമാസത്തിനകം നടപ്പാക്കണമെന്ന് ബന്ധപ്പെട്ടവരോട് നിർദേശിച്ചിട്ടുമുണ്ട്.
വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം നേടി വരുന്നവർക്ക് ഇന്ത്യയിൽ രജിസ്‌ട്രേഷൻ നേടണമെങ്കിൽ ദേശീയതലത്തിൽ നടത്തുന്ന പരീക്ഷ ജയിക്കണം.
Content Highlights: Supreme Court mandates equal stipend for foreign medical graduates during internship.