സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്ലോബല്‍ പ്രൊഫഷണല്‍സ് സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

#രാജു റാഫേൽ
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

മാസ്റ്റേഴ്‌സ് പഠനത്തിനായി സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്ലോബല്‍ പ്രൊഫഷണല്‍സ് സ്‌കോളര്‍ഷിപ്പിന് (എസ്‌ഐഎസ്ജിപി) അപേക്ഷിക്കാം. സ്വീഡന്‍ ഗവണ്‍മെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് നല്‍കുന്നത്. നേതൃശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ള വിദ്യാര്‍ഥികളെ സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐഎസ്ജിപി നടത്തുന്നത്. University Admission.se വഴി അര്‍ഹതയുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്ക് ആദ്യം അപേക്ഷിക്കുക. തുടര്‍ന്ന് അഡ്മിഷന്‍ ലഭിച്ചാല്‍ സേ്കാളര്‍ഷിപ്പിനുള്ള അപേക്ഷയും വിദ്യാര്‍ഥി തന്നെ നല്‍കണം.

പ്രത്യേകതകള്‍

  • ട്യൂഷന്‍ ഫീസ് സര്‍വകലാശാലയ്ക്ക് നേരിട്ട് നല്‍കും
  • മാസം എസ്ഇകെ 12,000 (ഏകദേശം 95,000 രൂപ) ജീവിതച്ചെലവിനായി .
  • എസ്ഇകെ 15,000 (ഏകദേശം 14.07 ലക്ഷം രൂപ)
  • യാത്രാസഹായം
  • ആരോഗ്യ ഇന്‍ഷുറന്‍സ്
  • സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫ്യൂച്ചര്‍ ഗ്ലോബല്‍ ലീഡേഴ്‌സ് നെറ്റ്‌വര്‍ക്കില്‍ അംഗത്വം
  • സുസ്ഥിര വികസനം എന്ന ആശയഗതി ഉള്ളവരായിരിക്കണം അപേക്ഷകര്‍ കുറഞ്ഞത് 3,000 മണിക്കൂര്‍ ജോലി പരിചയം. സ്‌കോളര്‍ഷിപ്പ് അപേക്ഷ നല്‍കുമ്പോള്‍ അംഗീകൃത മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ പ്രവേശനം ലഭിച്ചു എന്നതിന്റെ കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ വേണം.

വിഷയങ്ങള്‍

ഗവേണന്‍സ്, പബ്ലിക് ഹെല്‍ത്ത്, ഓണ്‍ടപ്രനേര്‍ഷിപ്പ് ആന്‍ഡ് ഇനവേഷന്‍ സ്റ്റം (സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിങ് ആന്‍ഡ് മാത്തമാറ്റിക്സ്)

തിരഞ്ഞെടുപ്പിനുള്ള പ്രധാന മാനദണ്ഡങ്ങള്‍

നേതൃശേഷി- സമൂഹത്തില്‍ മാറ്റം വരത്താനുള്ള കഴിവ്. യുഎന്‍ സുസ്ഥിര വികസനലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത. സ്വദേശത്തെ വികസനപ്രക്രിയകളില്‍ പങ്കാളിത്തം.

പ്രധാന തീയതികള്‍

അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 31. എസ്‌ഐഎസ്ജിപി അപേക്ഷ ഫെബ്രുവരി 28-ന് മുന്‍പ്. ഫലം പ്രഖ്യാപനം ഏപ്രിലില്‍ അപേക്ഷിക്കുമ്പോള്‍ എസ്‌ഐ ഫോര്‍മാറ്റിലുള്ള സിവി, സ്‌റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്, ജോലി പരിചയത്തിന്റെ തെളിവുകള്‍

ശുപാര്‍ശ പത്രങ്ങള്‍ എന്നിവയെല്ലാം നല്‍കണം. വിവരങ്ങള്‍ക്ക്: www.universityadmission.se/intl/start

Content Highlights: Unlock master`s degrees in Sweden with the Global Professionals Scholarship. Covers tuition, living costs, travel & more.