ഇനിയെന്നു കിട്ടും ഗവേഷക ഫെലോഷിപ്പ് ? മന്ത്രിക്ക് പരാതിനൽകിയിട്ടും തിരിഞ്ഞുനോക്കുന്നില്ല

കോഴിക്കോട്: സംസ്ഥാനത്തെ പട്ടികവർഗ (എസ്.ടി.) വിഭാഗം ഗവേഷകവിദ്യാർഥികളുടെ ഫെലോഷിപ്പ് മുടങ്ങിയിട്ട് എട്ടുമാസം. 2025 ഡിസംബറിലാണ് അവസാനമായി ലഭിച്ചത്. ഫെലോഷിപ്പിനായി ആവശ്യപ്പെട്ട പത്തുകോടി രൂപ അനുവദിക്കാൻ സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാരണം ധനവകുപ്പ് തയ്യാറാകാത്തതാണ് പ്രശ്നം.
മന്ത്രി കെ.എ. തുളസിക്ക് ഉൾപ്പെടെ പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. 31,750 രൂപയാണ് ഫെലോഷിപ്പ്. 2004-ൽ നിശ്ചയിച്ച നിരക്കാണിത്. ഫെലോഷിപ്പ് മുടങ്ങുന്നതുകാരണം പഠനം വഴിമുട്ടുന്ന സ്ഥിതിയാണ്. ഗവേഷണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ശിൽപ്പശാല, പ്രസിദ്ധീകരണം തുടങ്ങി അക്കാദമിക പ്രവർത്തനങ്ങളെല്ലാം താളംതെറ്റിയതായി വിദ്യാർഥികൾ പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാസങ്ങളോളം ഫെലോഷിപ്പ് മുടങ്ങിയതിനെത്തുടർന്ന് 2023-ൽ ഗവേഷകവിദ്യാർഥികൾ സെക്രട്ടേറിയേറ്റിനുമുൻപിൽ ഉപവാസം നടത്തുകയും പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുകയുംചെയ്തിരുന്നു.
Content Highlights: Over 300 ST research scholars in Kerala are facing severe academic disruption as their monthly fellowship of ₹31,750 remains unpaid for eight months due to state government financial constraints.