പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലന പരിപാടി, അപേക്ഷ സമര്‍പ്പിക്കാം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുമായി സഹകരിച്ച് നടത്തുന്ന  നൈപുണ്യ പരിശീലന പരിപാടിയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബ്ലോക്ക്‌ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, പിസിബി ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകളിലാണ് സീറ്റൊഴിവുള്ളത്. 

ഒരു വര്‍ഷം ദൈര്‍ഘ്യമുളള റസിഡന്‍ഷ്യല്‍ ഡിപ്ലോമാ കോഴ്‌സുകളാണിത്. 

100% പ്ലേസ്‌മെന്റും ഇന്റേണ്‍ഷിപ്പും ഉറപ്പാക്കുന്ന ഈ കോഴ്‌സുകളിലേക്ക് തെരഞ്ഞടുക്കപ്പെടുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് ഫീസ്, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമാണ്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 സെപ്റ്റംബര്‍ 30.

കൂടുതല്‍ വിവരങ്ങള്‍ക്കായി https://duk.ac.in/skills/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: Skill Development programme- Free Digital Courses