ടെക്‌നോളജി തത്പരര്‍ക്കായി ഇനാക്ടസ്-ഐഐടി ഡല്‍ഹി എസ്ഐബി ഫിനത്തോണ്‍

.
.

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കും ഇനാക്ടസ്-ഐഐടി ഡല്‍ഹിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹാക്കത്തോണ്‍ മത്സരം എസ്ഐബി ഫിനത്തോണില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഐഐടി വിദ്യാര്‍ഥികള്‍, എന്‍ജിനീയറിങ് വിദഗ്ധര്‍ തുടങ്ങി ടെക്‌നോളജി തത്പരരായ 18 വയസ്സ് തികഞ്ഞ ആര്‍ക്കും ഹാക്കത്തോണില്‍ പങ്കെടുക്കാം.  

ഗെയ്മിഫിക്കേഷന്‍, വെര്‍ച്വല്‍ ബ്രാഞ്ച്, ഹൈപ്പര്‍ പേഴ്സനലൈസേഷന്‍ ഓഫ് മൊബൈല്‍ ആപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് എസ്ഐബി ഫിനത്തോണ്‍  പ്രോഗ്രാമിങ് മത്സരം അരങ്ങേറുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10.  

തിരഞ്ഞെടുക്കപ്പെടുന്ന 15 ടീമുകള്‍ക്ക് ഐഐടി ഡല്‍ഹിയില്‍ നടക്കുന്ന കോ-ക്രിയേഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. 2023 നവംബര്‍ 4, 5 തീയതികളില്‍ ഡല്‍ഹി ഐഐടി ക്യാമ്പസിലാണ് ഗ്രാന്‍ഡ് ഫിനാലെ. മുന്നിലെത്തുന്ന മൂന്ന് ടീമുകള്‍ക്ക് ആകെ ആറ് ലക്ഷം രൂപ പാരിതോഷികം ലഭിക്കും.  നൂതനാശയങ്ങളുടെ മത്സരത്തിനൊപ്പം അനുബന്ധ പരിപാടികളും നെറ്റ്വര്‍ക്കിങ് മീറ്റും പാനല്‍ ചര്‍ച്ചകളും നടക്കും. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://www.southindianbank.com/finathon/  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Content Highlights: SIB Enactus IIT Delhi Fin-A-Thon 2023, south Indian bank, Hackathon