നൂതന നൈപുണ്യ പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു

പട്ടികജാതി വികസന വകുപ്പ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുമായി ചേര്‍ന്ന് പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നൂതന നൈപുണ്യ പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വെച്ച് നടന്ന പരിപാടിയില്‍ പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.
ബ്ലോക്ക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, പിസിബി ഡിസൈന്‍ എന്നീ മൂന്ന് നൈപുണ്യ പരിശീലന പരിപാടികളില്‍ പങ്കെടുത്ത 102 പട്ടികജാതി വിഭാഗ കുട്ടികളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തികരിച്ച 63 പേരുടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രി വിതരണം ചെയ്തത്.
ഉന്നത ശ്രേണിയിലുള്ള ഒരു ഡിജിറ്റല്‍ അക്കാദമിക് യൂണിവേഴ്‌സിറ്റി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നൈപുണ്യ പരിശീലനവും വന്‍കിട ഐടി കമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തോടെ 100 % പ്ലെയ്‌സ്‌മെന്റും ഉറപ്പാക്കിയിട്ടുണ്ട്. കസ്റ്റമൈസ് ചെയ്ത ഒരു നൈപുണ്യ പരിശീലന പരിപാടി രാജ്യത്ത് തന്നെ ആദ്യത്തേതാണ.് ടിസിഎസ്, നെസ്റ്റ് ഡിജിറ്റല്‍, സിംപ്ലിഫൈ, സോഫ് ടെക്, ഇന്നവേഷന്‍ ഇന്‍ക്യുബേറ്റര്‍ തുടങ്ങിയ കമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തോടെ ഈ വിദ്യാര്‍ത്ഥികള്‍ക്ക് നിയമനവും ലഭിച്ചിട്ടുണ്ട്.
കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ ആക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പട്ടികജാതി വകുപ്പ് തുടക്കമിട്ട വിത്യസ്തവും മികച്ചതുമായ നൈപുണ്യ പരിപാടികളില്‍ ഒന്നാണിത്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ശ്രീ. ധര്‍മ്മലശ്രീ ഐഎഎസ്, ഡിയുകെ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്, ഡിയുകെ രജിസ്ട്രാര്‍ ഡോ എ. മുജീബ്, സെന്റര്‍ ഫോര്‍ എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സന്തോഷ് കുറുപ്പ്. പട്ടികജാതി വികസന വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
Content Highlights: SC Skill Development Program: 100% Placement