മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോടെക്നോളജി ടെക്നിക്‌സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി. -കോട്ടയം) മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോടെക്നോളജി ടെക്നിക്‌സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോഴ്സിന്റെ കാലാവധി മൂന്നുമാസമാണ്.
യോഗ്യത: ഏതെങ്കിലും ജീവശാസ്ത്രശാഖകളില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍, ഗവേഷകര്‍, മോളിക്യുലാര്‍ ബയോളജിയുമായോ ബയോടെക്നോളജിയുമായോ ബന്ധപ്പെട്ട മേഖലകളില്‍ ജോലികളില്‍ ഏര്‍പ്പെടാന്‍ താത്പര്യമുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം ചേരാം.
- അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 24.
- വിവരങ്ങള്‍ക്ക്: 9495928077, 0481 2351313
- വിവരങ്ങള്‍ക്ക്: training@rubberboard.org.in
Content Highlights: Rubber Board to conduct Certificate Course in Molecular Biology and Biotechnology Techniques