വിവാദത്തെ തുടർന്ന് പരിഷ്‌കരിച്ച എട്ടാംക്ലാസിലെ പാഠപുസ്തകം ഈ മാസം പുറത്തിറങ്ങും

#Education desk
.
.

ന്യൂഡൽഹി: വിവാദത്തെ തുടർന്ന് പരിഷ്‌കരിച്ച എട്ടാംക്ലാസിലെ പാഠപുസ്തകം ഈ മാസം പുറത്തിറങ്ങും. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകമാണ് പരിഷ്‌കരിച്ചത്. ഈ മാസം മൂന്നാമത്തെ ആഴ്ചയോടുകൂടി പുസ്തകം പുറത്തിറക്കുമെന്നാണ് എൻ.സി.ഇ.ആർ.ടി. അറിയിച്ചത്.

വിവാദമായ പുസ്തകം ഫെബ്രുവരി 24 ന് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പൂർണമായും പിൻവലിച്ചിരുന്നു. മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, മുൻ സുപ്രീംകോടതി ജഡ്ജ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് അനുരുദ്ധ ബോസ് എന്നിവരടങ്ങിയ സമിതിയാണ് പുതിയ പുസ്തകമിറക്കുന്നതിനായി മേൽനോട്ടം വഹിച്ചത്. സാമൂഹ്യശാസ്ത്ര പുസ്തകമൊഴികെ മറ്റ് പുസ്തകങ്ങളുടെ വിതരണം നേരത്തേ പൂർത്തിയായിരുന്നു.

എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകമായ 'Exploring Society: India and Beyond'-ലെ 'The Role of Judiciary in our Society' എന്ന അധ്യായമാണ് വിവാദമായത്. ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, പുസ്തകത്തിന്റെ വിതരണം തടയാനും ഓൺലൈൻ പതിപ്പുകൾ നീക്കം ചെയ്യാനും സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

Content Highlights: Revised Class 8 Social Science textbook set for release in the third week of the month., The chapter 'The Role of Judiciary in our Society' was revised following controversy., Supreme Court-appointed committee led by K.K. Venugopal oversaw the content revision., Previous controversial textbook was withdrawn on February 24 following a court order.