കോളേജുകളില്‍ 'പ്രൊഫസര്‍' തസ്തിക തിരിച്ചുവരുന്നു

പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്രതീകാത്മക ചിത്രം | Photo:gettyimages.in

തിരുവനന്തപുരം: ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രൊഫസർ തസ്തിക തിരിച്ചുവരുന്നു. ഇത് സംബന്ധിച്ച നിർദേശത്തിന് സർക്കാർ അനുമതി നൽകി.

നിലവിൽ സർവകലാശാലാ അധ്യാപകർക്ക് മാത്രമാണ് കേരളത്തിൽ പ്രൊഫസർ പദവിയുള്ളത്. 2018-ലെ യു.ജി.സി. നിബന്ധനകൾ പ്രകാരമുള്ള കരിയർ അഡ്വാൻസ്മെന്റ് പ്രൊമോഷൻ നടപ്പാക്കാൻ തീരുമാനിച്ചതിലൂടെയാണ് സർക്കാർ, എയ്‌ഡഡ് കോളേജുകളിൽകൂടി പ്രൊഫസർ പദവി തിരിച്ചെത്തുന്നത്.

ഒരു കോളേജിലോ ഡിപ്പാർട്ട്മെന്റിലോ ഇത്ര പേർക്കേ പ്രൊഫസർ പദവി നൽകൂവെന്ന നിബന്ധനയില്ല. യോഗ്യരായവർക്ക് പ്രൊഫസറാകാം. വി.സി., പി.വി.സി., രജിസ്ട്രാർ തുടങ്ങിയ സർവകലാശാലാ പദവികളിലേക്ക് അപേക്ഷിക്കുന്നതിന് പ്രൊഫസർമാർക്കേ അർഹതയുള്ളൂ. ഇതുമൂലം കോളേജുകളിലെ അധ്യാപകർക്ക് ഈ സ്ഥാനങ്ങളിലേക്ക് എത്താൻ കഴിയുമായിരുന്നില്ല.

പ്രൊഫസറാകാൻ യു.ജി.സി. നിർദേശിക്കുന്ന യോഗ്യതകൾ :

* അസോസിയേറ്റ് പ്രൊഫസറായി മൂന്നുവർഷത്തെ സേവനം

* പഠിപ്പിക്കുന്ന വിഷയത്തിൽ ഗവേഷണ ബിരുദം

* യു.ജി.സി. ജേർണലുകളിൽ 10 പ്രസിദ്ധീകരണം. ഇതിൽ മൂന്നെണ്ണം അസോസിയേറ്റ് പ്രൊഫസറായ ശേഷമുള്ളതായിരിക്കണം

* യു.ജി.സിയുടെ അക്കാദമിക് പെർഫോമൻസ് ഇൻഡക്സ് സ്കോർ 110 എങ്കിലും വേണം.

* പ്രൊഫസർ തസ്തികയിലുള്ള മൂന്ന് പേർ ഉൾപ്പെടുന്ന സമിതിയാണ് യോഗ്യത വിലയിരുത്തി തിരഞ്ഞെടുക്കേണ്ടത്. ഇതിൽ രണ്ടുപേർ സർവകലാശാലാ പ്രൊഫസർമാരായിരിക്കണം.

Content Highlights: Professor post to be allowed in arts and science colleges

Content Highlights: