ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് 'പ്രഗതി';100% പ്ലേസ്‌മെന്റ് ഉറപ്പുള്ള സൗജന്യ റസിഡൻഷ്യൽകോഴ്സുകൾ

സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി സഹകരിച്ച് പ്രഗതി എന്ന പേരിൽ പുതിയ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി ആരംഭിക്കുന്നു. ഈ വാർഷിക റസിഡൻഷ്യൽ ഡിപ്ലോമ കോഴ്സുകളിൽ ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി , പിസിബി ഡിസൈൻ തുടങ്ങിയ നൂതന മേഖലകളിൽ പരിശീലനം ലഭിക്കും.

100 % പ്ലേസ്മെൻ്റും അസ്സിസ്റ്റൻസും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന ഈ റസിഡൻഷ്യൻ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ്, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമാണ്. മേൽ പറഞ്ഞ നൈപുണ്യ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ ഗ്രാജുവേഷൻ യോഗ്യത ആവശ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി March 31 2026 .

കൂടുതൽ വിവരങ്ങൾക്കായി https://duk.ac.in/skills/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Master Blockchain & Cyber Security: Apply for Pragathi Program