വിദ്യാർഥികൾക്ക് മാസം 9000രൂപ വരെ സ്റ്റൈപ്പന്റ്; PM ഇന്റേൺഷിപ്പ് പദ്ധതിയിൽ അപേക്ഷിക്കാം

#Education desk

ന്യൂഡൽഹി: യുവജനങ്ങൾക്ക് പ്രമുഖ കമ്പനികളിൽ പ്രായോഗിക തൊഴിൽ പരിശീലനം നൽകുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം 'പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി' (പിഎംഈഎസ്) ആരംഭിച്ചു. രാജ്യത്തെ പ്രമുഖ കമ്പനികളിൽ നേരിട്ടുള്ള പ്രവൃത്തിപരിചയം ലഭ്യമാക്കുന്നതിലൂടെ ഉദ്യോഗാർത്ഥികളുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

  • പ്രതിമാസ സ്റ്റൈപ്പൻഡ്: ഇന്റേൺഷിപ്പ് കാലയളവിൽ പ്രതിമാസം 9,000 രൂപ സാമ്പത്തിക സഹായം ലഭിക്കും.
  • കാലാവധി: 6 മുതൽ 9 മാസം വരെയായിരിക്കും ഇന്റേൺഷിപ്പ് കാലാവധി. ഇതിൽ പകുതിയിലധികം സമയം യഥാർത്ഥ പ്രവൃത്തി മേഖലയിൽ പരിശീലനം ഉറപ്പാക്കും.

  • അർഹത: 18-നും 25-നും ഇടയിൽ പ്രായമുള്ള, നിലവിൽ സ്ഥിര ജോലി ഇല്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത:

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയവർ, ഐ.ടി.ഐ, പോളിടെക്നിക് ഡിപ്ലോമക്കാർ എന്നിവർക്കും ബിരുദ-ബിരുദാനന്തര (BA, B.Sc, B.Com, B.Tech, M.Tech, etc.) വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ നിലവിൽ പൂർണസമയ വിദ്യാഭ്യാസം തുടരുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. അവസാന വർഷ വിദ്യാർത്ഥികൾക്കും വിദൂര വിദ്യാഭ്യാസം നടത്തുന്നവർക്കും നിബന്ധനയിൽ ഇളവുണ്ട്.
രജിസ്ട്രേഷൻ:

യു.ജി.സി അംഗീകരിച്ച പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീമിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം.


Content Highlights: Monthly stipend of ₹9,000 for selected interns., Internship duration ranges from 6 to 9 months., Open to Indian citizens aged 18-25 currently unemployed., Eligible for 10th pass, ITI, Diploma, and Graduates., Registration available via the official government portal.