വൈദഗ്ധ്യം നേടാം, വാർത്താ ചാനൽ അവതാരകരാവാം,മാതൃഭൂമി മീഡിയ സ്‌കൂളില്‍ ജേണലിസം പിജി ഡിപ്ലോമ

കൊച്ചി: വാർത്താ ചാനലിൽ അവതാരകരാവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അതിനു വേണ്ട വൈദഗ്ധ്യം മാതൃഭൂമി മീഡിയ സ്‌കൂളിന്റെ ജേണലിസം പിജി ഡിപ്ളോമ കോഴ്‌സിലൂടെ നേടാം. ബ്രോഡ്കാസ്റ്റ് ജേണലിസം, പ്രിന്റ് ജേണലിസം, ഡിജിറ്റൽ ജേണലിസം എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോൾ പ്രവേശനം നേടാം. നിർമിതബുദ്ധി ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകളിൽ പരിശീലനം നേടാനും അവസരമുണ്ട്. മാതൃഭൂമി ചാനൽ, ദിനപത്രം, എഫ്എം തുടങ്ങി വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പരിശീലനം. അപേക്ഷ സമർപ്പിക്കാൻ www.mathrubhumimediaschool.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ-95440 38000.
Content Highlights: PG Diploma in Journalism - Mathrubhumi Media School