പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ച ജനുവരി 20ലേക്ക് മാറ്റി

-
-

ന്യൂഡല്‍ഹി: പരീക്ഷാഭയം ഇല്ലാതാക്കാന്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷാ പേ ചര്‍ച്ച ജനുവരി 20 - ലേക്ക് മാറ്റി. പൊങ്കല്‍, മകരസംക്രാന്തി, ലോഡി തുടങ്ങിയ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് 16-ന് നടക്കേണ്ടിയിരുന്ന ചര്‍ച്ച മാറ്റിവെച്ചത്.

പൊങ്കല്‍ അവധിദിനത്തില്‍ പരീക്ഷാ പേ ചര്‍ച്ച കാണാന്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തണമെന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ തമിഴ്നാട്ടില്‍ വന്‍വിവാദമാണ് ഉയര്‍ത്തിയത്.

20-ന് രാവിലെ 11-ന് തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരുമായി സംവദിക്കുന്നത്. ഒമ്പതാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഉപന്യാസമത്സരം നടത്തിയാണ് പ്രധാനമന്ത്രിയുമായുള്ള സംവാദത്തിന് വിദ്യാര്‍ഥികളെ കണ്ടെത്തിയത്.

Also Read: ഭയമില്ലാതെ പരീക്ഷ എഴുതാം, പ്രധാനമന്ത്രിയുമായി ചര്‍ച്ചയും നടത്താം

Content Highlights: Pariksha Pe Charcha 2020 Postponed to 20 January

Content Highlights: