SC, ST വിദ്യാർഥികൾക്ക് മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന ഫീസ് ഒഴിവാക്കി ഒഡീഷ സർക്കാർ

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ മെഡിക്കൽ, എഞ്ചിനീയറിങ് കോളേജുകളിൽ പ്രവേശനം നേടുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രവേശന ഫീസ് ഒഴിവാക്കാൻ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി ഉത്തരവിട്ടു.

മത്സരപരീക്ഷകൾ പാസ്സായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രവേശനം നേടാൻ ബുദ്ധിമുട്ടുന്ന പ്രഗത്ഭരായ വിദ്യാർഥികളുടെ അവസ്ഥ കണക്കിലെടുത്താണ് തീരുമാനം.

അർഹരായ വിദ്യാർഥികൾ പ്രവേശന സമയത്തോ, പ്രവേശനത്തിന് ശേഷമുള്ള ആദ്യ ആറ് മാസത്തെ കാലയളവിലോ ഫീസ് അടയ്ക്കേണ്ടതില്ല.

ഒഡീഷയിലെ സർക്കാർ മെഡിക്കൽ,  എഞ്ചിനീയറിങ് കോളേജുകളിലെ വിദ്യാർഥികൾക്കാണ് ഇളവ് ലഭ്യമാകുന്നത്.

ഏതൊക്കെ ഫീസുകളാണ് ഇതിന്റെ പരിധിയിൽ വരിക എന്നത് ഉൾപ്പെടെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഒഡീഷ സർക്കാർ ഉടൻ പുറപ്പെടുവിക്കും.

Content Highlights: Chief Minister Mohan Charan Majhi has instructed that meritorious SC and ST students securing seats in Odisha's government medical and engineering institutions will be exempt from paying admission and tuition fees upfront for the initial six months until their scholarship funds arrive.