സ്വയം മൂക്: പഠിതാക്കളുടെ എണ്ണം മൂന്നിരിട്ടിയായി

കൊറോണ വൈറസില്‍ നിന്ന് രക്ഷ തേടുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ അത് ഫലപ്രദമായി ഉപയോഗിക്കുകയാണ് പുതുതലമുറ. ഓണ്‍ലൈനായി പുസ്തകള്‍ങ്ങള്‍ വായിച്ചും കോഴ്‌സുകള്‍ ചെയ്തും ഈ ലോക്ക് ഡൗണ്‍ കാലം ഉപയോഗപ്പെടുത്തുകയാണവര്‍.
ഇതിന്റെ ചുവട് പിടിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സ്റ്റഡി പ്ലാറ്റ്‌ഫോമായ സ്വയം മൂക്കില്‍ (SWAYAM MOOC) കഴിഞ്ഞയാഴ്ച രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്നിരട്ടിയായി. സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സ് ലഭ്യമാക്കുന്നത് കൊണ്ട് കൂടിയാണ് പഠിതാക്കളുടെ എണ്ണം കൂടിയതെന്ന് കേന്ദ്ര മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി.
മാര്‍ച്ച് 23 മുതല്‍ 50,000-ത്തോളം പേരാണ് സ്വയത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ലോകത്തെ 60 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 1900 കോഴ്‌സുകള്‍ സ്വയത്തിലൂടെ പഠിക്കാം. ഇത് കൂടാതെ ദിക്ഷ, ഇ-പാഠശാല, എന്‍.ആര്‍.ഒ.ഇ.ആര്‍, എന്‍.ഐ.ഒ.എസ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ നടത്തുന്ന ഓണ്‍ലൈന്‍ കോഴ്‌സുകളിലും പഠിതാക്കളുടെ എണ്ണം കൂടിയിട്ടുണ്ട്.
Content Highlights: Number of students learning SWAYAM MOOC increased
Content Highlights: