ഡിജിറ്റല്‍ സര്‍വകലാശാലയില്‍ പുതിയ പി.ജി. കോഴ്സുകള്‍ ആരംഭിച്ചു

Representational image
Representational image

തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാല പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ആരംഭിച്ചു. ഇതില്‍ പൂര്‍ണമായും പുതിയ കോഴ്സുകളും നിലവിലുള്ള കോഴ്‌സുകളിലേക്ക് കൂട്ടിച്ചേര്‍ത്ത പുതിയ സ്പെഷ്യലൈസേഷനുകളും ഉള്‍പ്പെടുന്നു. രണ്ട് എം.എസ്സി. കോഴ്സുകള്‍, ഒരു എം.ബി.എ. കോഴ്സ്, ഒരു എം.ടെക്. ഫ്‌ലെക്സിബിള്‍ വാരാന്ത്യ കോഴ്സ് എന്നിവയാണ് പുതുതായി തുടങ്ങിയത്.

എം.എസ്സി. ഇലക്ട്രോണിക്സ് (ഇന്റലിജന്റ് സിസ്റ്റംസ് ആന്‍ഡ് ഇമേജിങ്, ഐ.ഒ.ടി. ആന്‍ഡ് റോബോട്ടിക്സ്, വി.എല്‍.എസ്.ഐ. ഡിസൈന്‍ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), എം.എസ്സി. േഡറ്റ അനലിറ്റിക്സ്(ബയോ എ.ഐ., കംപ്യൂട്ടേഷണല്‍ സയന്‍സ്, ജിയോഇന്‍ഫര്‍മാറ്റിക്സ്), എം.ബി.എ.(ബിസിനസ് അനലിറ്റിക്സ്, ഡിജിറ്റല്‍ ഗവേണന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്മന്റ്, മാര്‍ക്കറ്റിങ്, ഓപ്പറേഷന്‍സ്, സിസ്റ്റംസ്, ടെക്നോളജി മാനേജ്‌മെന്റ്) എന്നിവയാണ് പുതിയ കോഴ്സുകളും സ്പെഷ്യലൈസേഷനുകളും. എം.ടെക്. ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈന്‍ ആണ് വാരാന്ത്യ ഫ്‌ളക്സിബിള്‍ പ്രോഗ്രാം.

എം.ടെക്. ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടിക്‌സ്, കംപ്യൂട്ടേഷണല്‍ ഇമേജിങ്), എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്(സോഫ്റ്റ്‌വേര്‍ സിസ്റ്റംസ് എന്‍ജിനിയറിങ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പ്രോസസിങ്, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് ആന്‍ഡ് ബ്ലോക്ക് ചെയിന്‍ ടെക്നോളജീസ്) എന്നിവയാണ് പുതിയ സ്പെഷ്യലൈസേഷനുകള്‍ ഉള്‍പ്പെടുത്തിയ നിലവിലെ കോഴ്സുകള്‍.

Content Highlights: new pg courses started in digital university