NEST 2026; രജിസ്ട്രേഷൻആരംഭിച്ചു, വിശദവിവരങ്ങൾ അറിയാം

2026 നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (NEST) രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സ് ചെയ്യാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2026 ഏപ്രിൽ 12 രാത്രി 11:30- ന് മുൻപ് വരെയാണ് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാൻ അവസരം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NISER), യൂണിവേഴ്സിറ്റി ഓഫ് മുംബൈ - സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-CEBS) എന്നീ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് നെസ്റ്റ് പരീക്ഷയുടെ മാർക്ക് പരിഗണിക്കുക. നൈസറിൽ 202 സീറ്റുകളും മുംബൈ സർവകലാശാലയിൽ 59 സീറ്റുകളുമായി ആകെ 261 സീറ്റുകളിലേക്കാണ് പ്രവേശനം. ഔദ്യോഗിക വെബ്സൈറ്റായ nestexam.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ മാർക്ക് 55 ശതമാനമാണ്. ഈ വർഷം പ്ലസ് ടു പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷ അയക്കാം.
അപേക്ഷ ഫീസ്
ജനറൽ/ ഒബിസി- 1,400
ഇഡബ്ല്യുഎസ്/എസ്സി, എസ്ടി/ ഭിന്നശേഷി/ പെൺകുട്ടികൾ- 700
2026 ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണിവരെയാണ് പരീക്ഷ. ഇന്ത്യയിലുടനീളം ഏകദേശം 140 പരീക്ഷാകേന്ദ്രങ്ങളുണ്ട്. അഡ്മിറ്റ് കാർഡ് മെയ് 15- ന് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് nestexam.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights: NEST 2026 registration is now open for integrated MSc programs in Physics, Chemistry, Biology, and Mathematics at NISER & UM-CEBS. Apply by April 12.