എംസിസി നീറ്റ് യുജി: ചോയ്സ് ഫില്ലിങ്ങിന് ഇന്നുകൂടി അവസരം

പ്രതീകാത്മക ചിത്രം.| Photo credit: Canva
പ്രതീകാത്മക ചിത്രം.| Photo credit: Canva

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യുജി) 2025 അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) നടത്തുന്ന അഖിലേന്ത്യാ അലോട്മെന്റിന്റെ ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ് സമയപരിധി തിങ്കളാഴ്ച രാത്രി 11.59 വരെ നീട്ടി.

എംബിബിഎസ്/ബിഡിഎസ്/ബിഎസ്‌സി നഴ്‌സിങ് എന്നീ പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്.

ആദ്യ റൗണ്ട് രജിസ്ട്രേഷൻ, പേമൻറ് സമയപരിധി ഞായറാഴ്ച അവസാനിച്ചു. ചോയ്‌സ് ലോക്കിങ് സൗകര്യം ഇന്ന് വൈകീട്ട് നാലുമുതൽ രാത്രി 11.59 വരെ ഉണ്ടാകും. ആദ്യ അലോട്മെൻറ് ഫലം ആറിന് പ്രഖ്യാപിക്കും. കോളേജ്/സ്ഥാപന റിപ്പോർട്ടിങ്ങിന് ഏഴ് മുതൽ 11 വരെ അവസരമുണ്ടാകും. വിവരങ്ങൾക്ക്: mcc.nic.in

Content Highlights: The deadline for NEET UG 2025 All India Quota Round 1 choice filling has been extended to July 31st.