നീറ്റ് പുനഃപരീക്ഷ: ഉദ്യോഗാർത്ഥികൾക്ക് ബസ് ചാർജിൽ 50% ഇളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ്‍ സർക്കാർ

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: പി.ടി.ഐ
പ്രതീകാത്മക ചിത്രം| ഫോട്ടോ: പി.ടി.ഐ

ലഖ്‌നൗ: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ. പരീക്ഷയ്ക്ക് പോകുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തർപ്രദേശ് സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (യു.പി.എസ്.ആർ.ടി.സി.) ബസുകളിൽ 50 ശതമാനം യാത്രാ ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

യാത്രാവേളയിൽ നീറ്റ് അഡ്മിറ്റ് കാർഡ് കാണിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താം. സംസ്ഥാനത്തെ 59 ജില്ലകളിലായി ഏകദേശം 3.5 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതുമെന്നാണ് കണക്കാക്കുന്നത്.

മറ്റ് ജില്ലകളിൽനിന്ന് പരീക്ഷ എഴുതാൻ എത്തുന്ന, താമസസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി താൽക്കാലിക താമസസൗകര്യം ഒരുക്കാൻ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Content Highlights: Chief Minister Yogi Adityanath has announced a 50 percent travel concession in UPSRTC buses and temporary accommodation arrangements for around 3.5 lakh students appearing for the NEET re-exam across 59 districts in Uttar Pradesh on June 21.