നീറ്റ് കൗണ്‍സലിങ്: ഓള്‍ ഇന്ത്യ ക്വാട്ടയില്‍ 5932 സീറ്റുകള്‍
മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട അലോട്ട്‌മെന്റ് പ്രക്രിയയില്‍ എം.ബി.ബി.എസിന് 5527 സീറ്റും ബി.ഡി.എസിന് 405 സീറ്റും ഉള്‍പ്പെടെ മൊത്തം 5932 സീറ്റ് ലഭ്യമാണ്.
മൊത്തം 238 ഗവ. മെഡിക്കല്‍ കോളേജുകളിലും 41 ഗവ.ഡെന്റല്‍ കോളേജുകളിലുമായാണ് ഈ സീറ്റുകള്‍. ഇവയില്‍ എം.ബി.ബി.എസിന് 3986-ഉം, ബി.ഡി.എസിന് 287-ഉം സീറ്റ് ജനറല്‍ (യു.ആര്‍.) സീറ്റുകളാണ്.
മറ്റു വിഭാഗങ്ങളിലെ എം.ബി.ബി.എസ്. ഓപ്പണ്‍ സീറ്റ് ലഭ്യത: എയിംസ് (19 കേന്ദ്രങ്ങള്‍) - മൊത്തം 1899 സീറ്റ്, 765 ജനറല്‍. ജിപ്മര്‍ (2): മൊത്തം-249, ഓപ്പണ്‍ ജനറല്‍-74 (ഇവിടെ ഇന്റേണല്‍ സീറ്റുണ്ട്)
കേരളത്തിലെ 10 ഗവ. മെഡിക്കല്‍ കോളേജുകളിലായി 231 സീറ്റാണ് എം.ബി.ബി.എസ്. ഓള്‍ ഇന്ത്യ ക്വാട്ടയിലുള്ളത്. ഇതില്‍ 169 എണ്ണം ജനറല്‍ വിഭാഗത്തിലുണ്ട്.
ഈ വിഭാഗം അലോട്ട്‌മെന്റുകളില്‍ കാറ്റഗറിതിരിച്ചും പി.എച്ച്. വിഭാഗത്തിലെ കാറ്റഗറി തിരിച്ചും ഉള്ള സീറ്റുകള്‍ ഇപ്രകാരമാണ്: (പട്ടിക കാണുക).
മറ്റുവിഭാഗം ഓപ്പണ്‍ സീറ്റുകള്‍ (ജനറല്‍): എം.ബി.ബി.എസ്.- അലിഗഢ് മുസ്ലിം; ജനറല്‍-68, ജനറല്‍ പി.എച്ച്.-4 (ഇവിടെ ഇന്റേണല്‍ സീറ്റ് ഉണ്ട്). ബനാറസ് ഹിന്ദു: ജനറല്‍-39, ഇ.ഡബ്ല്യു.എസ്.-10, ഒ.ബി.സി.-26, എസ്.സി.-15, എസ്.ടി.-7, പി.എച്ച്. സീറ്റുകള്‍: ജനറല്‍-2, ഒ.ബി.സി-1.
ബി.ഡി.എസ്. ഓപ്പണ്‍, ജനറല്‍ സീറ്റുകള്‍: അലിഗഢ് മുസ്ലിം-16, ബനാറസ് ഹിന്ദു-24, ജാമിയ മിലിയ-20.
കല്പിത സര്‍വകലാശാലകളില്‍ എം.ബി.ബി.എസിന് 45 സ്ഥാപനങ്ങളിലായി 8074 സീറ്റും ബി.ഡി.എസിന് 32 സ്ഥാപനങ്ങളിലായി 3100 സീറ്റും ഉണ്ട്.
Content Highlights: NEET Counselling 5932 seats are available in all india quota, MCC Counselling
Content Highlights: