നീറ്റ് യു.ജി: ആദ്യ നൂറിൽ അഞ്ച് മലയാളികൾ, കേരളത്തില്‍ നിന്നും ഒന്നാം റാങ്ക് നേടി ശ്രീനന്ദ്‌

ശ്രീനന്ദ് ഷർമിളിന് അമ്മ ഡോ. പ്രിയ മധുരം നൽകുന്നു. സഹോദരി ശ്രീതിക, അച്ഛൻ ഡോ. ഷർമിൾ എന്നിവർ സമീപം
ശ്രീനന്ദ് ഷർമിളിന് അമ്മ ഡോ. പ്രിയ മധുരം നൽകുന്നു. സഹോദരി ശ്രീതിക, അച്ഛൻ ഡോ. ഷർമിൾ എന്നിവർ സമീപം

ന്യൂഡൽഹി: സുപ്രീംകോടതി നിർദേശത്തെ തുടർന്ന് നീറ്റ് യു.ജി. 2024 പരീക്ഷയുടെ പുതുക്കിയഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. 23,33,162 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 13,15,853 പേർ യോഗ്യതനേടി. കണ്ണൂർ സ്വദേശിയായ ശ്രീനന്ദ് ഷർമിൾ ഉൾപ്പെടെ 17 പേർ 720-ൽ 720 മാർക്ക് (പെർസന്റൈൽ-99.9992714) നേടി ഒന്നാംറാങ്ക് കരസ്ഥമാക്കി. കേരളത്തിലും ശ്രീനന്ദിനാണ് ഒന്നാംറാങ്ക്. പത്മനാഭ മേനോൻ 21-ാം റാങ്ക്, തൃശ്ശൂർ സ്വദേശി ദേവദർശൻ ആർ. നായർ 49-ാം റാങ്ക്, കൊല്ലം അടിച്ചനല്ലൂർ സ്വദേശി വി.ജെ. അഭിഷേക് 73-ാം റാങ്ക്, കോഴിക്കോട് ചേവായൂർ സ്വദേശി അഭിനവ് സുനിൽ പ്രസാദ് 82-ാം റാങ്ക് എന്നിങ്ങനെ നേടി. നീറ്റ് യു.ജി. ചോദ്യക്കടലാസ് ചോർച്ചയെത്തുടർന്നും ഗ്രേസ് മാർക്ക് നിൽകിയതുമായി ബന്ധപ്പെട്ടും വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഫലം അറിയാൻ: exams.nta.ac.in/NEET/

Content Highlights: nee ug revised results 2024