11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കി SWAYAM

AI Image
AI Image

നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍.സി.ഇ.ആര്‍.ടി.) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വയം (SWAYAM) പ്ലാറ്റ്ഫോം വഴി 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 28 സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കുന്നു.

ഗണിതം, ഫിസിക്‌സ്, രസതന്ത്രം, ബയോളജി, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, ജിയോഗ്രഫി, സൈക്കോളജി, സോഷ്യോളജി, ഇംഗ്ലീഷ് എന്നിവയുള്‍പ്പെടെ 11 പ്രധാന വിഷയങ്ങളില്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ പഠനം നല്‍കാന്‍ ലക്ഷ്യമിടുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം (SWAYAM) പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ കോഴ്‌സുകള്‍ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബര്‍ 1 വരെയാണ്.

സംശയങ്ങള്‍ moocs.helpdesk@ciet.nic.in എന്ന ഇമെയില്‍ വഴിയോ 8800440559 എന്ന IVRS ഹെല്‍പ്പ് ലൈന്‍ വഴിയോ തീര്‍ക്കാവുന്നതാണ്.

വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://swayam.gov.in/

Content Highlights: Free NCERT Online Courses for Classes 11 & 12