ഒൻപതാം ക്ലാസ് ഗണിത പാഠ്യപദ്ധതി: പ്രധാന വിഷയങ്ങളൊന്നും ഒഴിവാക്കിയിട്ടില്ലെന്ന് NCERT

#Education desk
.
.

ന്യൂഡൽഹി: ഒൻപതാം ക്ലാസിലെ ഗണിതശാസ്ത്ര കരട് പാഠ്യപദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ച് എൻ.സി.ആർ.ടി. പാഠ്യപദ്ധതിയിൽനിന്ന് പ്രധാനപ്പെട്ട വിഷയങ്ങളൊന്നും ഒഴിവാക്കിയിട്ടില്ലെന്നും ചില വിഷയങ്ങൾ പ്രത്യേക അധ്യായങ്ങളായി നിലനിർത്തുന്നതിന് പകരം മറ്റ് അധ്യായങ്ങളിലേക്ക് സംയോജിപ്പിക്കുകയാണ് ചെയ്തതെന്നും എൻസിഇആർടി വ്യക്തമാക്കി.

അധ്യാപകർ, വിദ്യാർഥികൾ, രചയിതാക്കൾ, വിദ്യാഭ്യാസ വിദഗ്ദ്ധർ എന്നിവരിൽ നിന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനാണ് കരട് പാഠ്യപദ്ധതി പ്രസിദ്ധീകരിച്ചത്. ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ അന്തിമ പാഠ്യപദ്ധതി ഒക്ടോബറിൽ പുറത്തിറക്കും.

‘Lines and Angles’ എന്ന വിഷയത്തിലെ പ്രധാന ആശയങ്ങളും പ്രയോഗങ്ങളും ഒൻപതാം ക്ലാസിലെ ‘Propositions and Their Converses’, ‘Quadrilaterals’ എന്നീ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആറാം ക്ലാസിലെ 'ഗണിത പ്രകാശ്' പാഠപുസ്തകത്തിൽ (അധ്യായം 2) 'ലൈൻസ് ആൻഡ് ആംഗിൾസ്' എന്ന പേരിൽ സമഗ്രമായ ഒരു അധ്യായം നിലവിലുണ്ടെന്നും എൻസിഇആർടി ചൂണ്ടിക്കാട്ടി.

അധ്യാപകരുമായി നടത്തിയ വ്യാപകമായ ചർച്ചകൾക്ക് ശേഷമാണ് theorems, axioms മാത്രം അടങ്ങിയ പഴയ രീതിയിലുള്ള അധ്യായങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് എൻസിഇആർടി അറിയിച്ചു. അതിനുപകരം, വിദ്യാർത്ഥികൾക്ക് ആശയപരമായ വ്യക്തത ലഭിക്കുന്നതിനായി പ്രധാന ആശയങ്ങളും അവയുടെ പ്രയോഗങ്ങളും വിവിധ പാഠഭാഗങ്ങളിലായി സമഗ്രമായി പരിചയപ്പെടാൻ സാധിക്കും.

നിർമിതബുദ്ധി, കമ്പ്യൂട്ടേഷണൽ തിങ്കിങ് എന്നിവയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണ് ഗണിതശാസ്ത്രത്തിൽ Algorithms ഉൾപ്പെടുത്തിയത്. 

Content Highlights: NCERT clarified that no important math topics were removed from the Class 9 curriculum.