എന്‍.സി.ഇ.ആര്‍.ടി കോമണ്‍ എന്‍ട്രന്‍സ് പരീക്ഷ മേയ് 24ന്

-
-

ന്യൂഡൽഹി: വിവിധ അധ്യാപക പരിശീല കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി എൻ.സി.ഇ.ആർ.ടി നടത്തുന്ന കോമൺ എൻട്രൻസ് പരീക്ഷ മേയ് 24ന്. ബി.എസ് സി ബി.എഡ്, ബി.എ ബിഎഡ്, എം.എസ്.സി എഡ്, ബി.എഡ്, എം.എഡ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ഈ പരീക്ഷ നടത്തുന്നത്.

മേയ് നാലുവരെ പരീക്ഷയ്ക്കായി അപേക്ഷിക്കാം. വിജയകരമായി അപേക്ഷാ നടപടികൾ പൂർത്തിയാക്കുന്നവർക്ക് മേയ് 12-ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ജൂലൈയിൽ പരീക്ഷാ ഫലം പുറത്തു വിടും. കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ സമർപ്പിക്കുന്നതിനുമായി http://www.cee.ncert.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: NCERT CEE exam will be held on May 24

Content Highlights: