എഐയും ഡാറ്റാ സയൻസും സൗജന്യമായി പഠിക്കാം; ഗിറ്റ്‌ഹബിൽ സൗജന്യ കോഴ്‌സുകളുമായി മൈക്രോസോഫ്റ്റ്

എഐയും ഡാറ്റാ സയൻസും സ്വന്തമായി പഠിക്കണോ? വിദ്യാഥികൾക്കും തുടക്കക്കാർക്കുമായി നാല് പ്രധാന കോഴ്‌സുകൾ പൂർണ്ണമായും സൗജന്യമായി തുറന്നുനൽകിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഗിറ്റ്‌ഹബ് (GitHub) വഴിയാണ് കോഴ്‌സുകൾ ലഭ്യമാക്കിയിരിക്കുന്നത്.
ഡാറ്റാ സയൻസ് ഫോർ ബിഗിനേഴ്‌സ് : ഡാറ്റാ സയൻസ് മേഖലയിലേക്ക് കടന്നുവരുന്നവർക്കായി തയ്യാറാക്കിയ കോഴ്‌സ്. ഡാറ്റ കൈകാര്യം ചെയ്യുന്ന രീതി, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റാ അനാലിസിസ്, വിഷ്വലൈസേഷൻ എന്നിവ ലളിതമായി മനസ്സിലാക്കാം.
മെഷീൻ ലേണിങ് ഫോർ ബിഗിനേഴ്‌സ് : മെഷീൻ ലേണിംഗിന്റെ അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളുന്ന 12 ആഴ്ചത്തെ കോഴ്‌സ്. 26 പാഠങ്ങളും 52 ക്വിസുകളും പ്രായോഗിക പരിശീലനങ്ങളും ഇതിലുണ്ട്. പൈത്തൺ , സ്കൈകിറ്റ്-ലേൺ (Scikit-learn) എന്നിവയാണ് പ്രധാനമായും പഠനത്തിന് ഉപയോഗിക്കുന്നത്.
എഐ ഫോർ ബിഗിനേഴ്‌സ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടിസ്ഥാന ആശയങ്ങൾ, ന്യൂറൽ നെറ്റ്‌വർക്കുകൾ, ഡീപ് ലേണിങ്, കമ്പ്യൂട്ടർ വിഷൻ, എഐ എത്തിക്സ് എന്നിവ ഉൾപ്പെടുന്ന 12 ആഴ്ചത്തെ പഠന പദ്ധതി. ടെൻസർഫ്ലോ (TensorFlow), പൈടോർച്ച് (PyTorch) എന്നീ ടൂളുകളിൽ പരിശീലനവും ലഭിക്കും.
ജനറേറ്റീവ് എഐ ഫോർ ബിഗിനേഴ്‌സ്: ജനറേറ്റീവ് എഐ സാങ്കേതികവിദ്യയും അത് ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ എങ്ങനെ നിർമ്മിക്കാമെന്നും വിശദീകരിക്കുന്ന 21 പാഠങ്ങളാണ് കോഴ്‌സിലുള്ളത്. കോഡിങ് ഉദാഹരണങ്ങളും ഇതിലുണ്ട്.
Content Highlights: Microsoft has made four comprehensive AI, Data Science, Machine Learning, and Generative AI courses completely free for students and beginners via GitHub.