മത്സരലോകത്ത് പിറകോട്ട് പോകാതിരിക്കാൻ പരീക്ഷകളുടെ രീതികൾ അറിഞ്ഞ് പഠിക്കുക -ദിലീപ് കെ. കൈനിക്കര

മാതൃഭൂമി സംഘടിപ്പിച്ച പ്രൊഫഷണൽ കോഴ്സ് ഗൈഡൻസ് സെമിനാർ ആസ്ക് എക്സ്‌പേർട്ട് 2024, കാസർകോട് അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനംചെയ്യുന്നു. ഡോ. ടി.പി. സേതുമാധവൻ, ഡോ. എസ്. രാജൂകൃഷ്ണൻ, ഡോ. കെ. അസീം, അജാസ് മുഹമ്മദ് ജെൻഷർ എന്നിവർ സമീപം
മാതൃഭൂമി സംഘടിപ്പിച്ച പ്രൊഫഷണൽ കോഴ്സ് ഗൈഡൻസ് സെമിനാർ ആസ്ക് എക്സ്‌പേർട്ട് 2024, കാസർകോട് അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനംചെയ്യുന്നു. ഡോ. ടി.പി. സേതുമാധവൻ, ഡോ. എസ്. രാജൂകൃഷ്ണൻ, ഡോ. കെ. അസീം, അജാസ് മുഹമ്മദ് ജെൻഷർ എന്നിവർ സമീപം

കണ്ണൂർ: പരീക്ഷകളുടെ രീതികളറിഞ്ഞ് പഠിക്കണമെന്ന് കാസർകോട് അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ. കൈനിക്കര. മാതൃഭൂമി പ്രൊഫഷണൽ കോഴ്‌സ് ഗൈഡൻസ് സെമിനാർ ആസ്ക് എക്സ്‌പേർട്ട് 2024 ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധ്യതകൾ കൂടുമ്പോൾ മത്സരങ്ങളും കൂടും. മത്സരലോകത്ത് പിറകോട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കണം. ലോകം മുന്നോട്ട് പോകുമ്പോൾ സാധ്യതകൾ അറിഞ്ഞ് പഠിക്കാൻ വിദ്യാർഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഓരോരംഗത്തും സവിശേഷമേഖലകളുടെ കാലമാണിത്. പഠിക്കുമ്പോൾ സ്വന്തംമേഖലകൾ കണ്ടെത്തി മുന്നോട്ടുപോകാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ വി.യു.മാത്യുക്കുട്ടി, റീജണൽ മാനേജർ ജഗദീഷ് ജി., സബ് എഡിറ്റർ അജീഷ് പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

നീറ്റ് യു.ജി. വഴിയുള്ള അഖിലേന്ത്യാ, കേരള മെഡിക്കൽ പ്രവേശനത്തെക്കുറിച്ച് പ്രവേശനപരീക്ഷ മുൻ ജോയിന്റ് കമ്മിഷണർ ഡോ. എസ്. രാജൂകൃഷ്ണൻ സംസാരിച്ചു. പഠനരീതി അറിഞ്ഞ് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനെക്കുറിച്ച് എഡ്യുപോർട്ട് സ്ഥാപകനും ചീഫ് എജുക്കേറ്ററുമായ അജാസ് മുഹമ്മദ് ജെൻഷർ വിശദീകരിച്ചു. എൻജിനിയറിങ് ബ്രാഞ്ചുകൾ, പ്രവേശനപരീക്ഷ എന്നിവയെക്കുറിച്ച് കാസർകോട് എൽ.ബി.എസ്‌. കോളേജ് ഓഫ് എൻജിനിയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. അസീം ക്ലാസെടുത്തു. സയൻസ്, ഹ്യുമാനിറ്റീസ് പ്രവേശനപരീക്ഷകൾ, കോഴ്‌സുകൾ എന്നിവയെക്കുറിച്ച് ബെംഗളൂരു ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് സയൻസസ് ആൻഡ് ടെക്‌നോളജി പ്രൊഫസർ, ഡോ. ടി.പി. സേതുമാധവൻ വിശദീകരിച്ചു.കേരളത്തിലെ പ്രമുഖ ഓൺലൈൻ ലേണിങ് ആപ്പ് ആയ എഡ്യുപോർട്ടുമായി സഹകരിച്ചാണ് സെമിനാർ നടത്തുന്നത്. 14-ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ സെമിനാർ നടക്കും.

Content Highlights: mathrubhumi, ask expert 2024, kannur, professional course guidance seminar