ഒന്നരക്കോടിയുടെ മേരി ക്യൂറി സ്കോളര്‍ഷിപ്പ് കെ.എം. ആര്യയ്ക്ക്

കോഴിക്കോട്: ശാസ്ത്ര ഗവേഷണത്തില്‍ തത്പരരായ വിദ്യാര്‍ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയന് ഏര്‍പ്പെടുത്തിയ മേരി ക്യൂറി സ്കോളര്‍ഷിപ്പിന് അത്തോളി കൂമുള്ളി സ്വദേശിനിയായ കോതങ്കല്‍ മയങ്ങിചാലില്‍ ആര്യ. കെ. എം അര്‍ഹയായി. ഒന്നരക്കോടി രൂപയാണ് സ്കോളര്‍ഷിപ്പ് തുക. 'മെറ്റ സര്‍ഫേസ് ബേസ്ഡ് റി കോണ്ഫിഗറബിള് ആന്റിന ഫോര്‍ ഓട്ടോമോട്ടീവ് ആപ്ലിക്കേഷന്‍' എന്ന വിഷയത്തില്‍ ഇറ്റലിയിലെ സിയെന്ന സര്‍വകലാശാലയിലാണ് ആര്യ ഗവേഷണം ചെയ്യുക.
അത്തോളി ജി.വി.എച്ച്.എസ്.എസില്‍ ല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്യ, കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് ബിരുദവും പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം ബെംഗളൂരുവിലെ സി.എസ്.ഐ.ആര്-ഇന്റര്‍നാഷണല്‍ എയിറോസ്പേസ് ലബോറട്ടറീസില്‍ റി കോണ്ഫിഗറബിള് ഇന്റലിജന്റ് സര്‍ഫേസസ് ഫോര്‍ എയ്റോസ്പേസ് ആപ്ലിക്കേഷനില്‍ ഗവേഷണം നടത്തികൊണ്ടിരിക്കെയാണ് ഫെലോഷിപ്പ് ലഭിക്കുന്നത്. അച്ഛന്: പ്രേമജന്‍ പി കെ , അമ്മ: ദിശ എം സി, സഹോദരന്: ഹരിപ്രസാദ് കെ എം.
Content Highlights: Marie Curie scolership for arya m