മാക്വാരി സർവകലാശാലാ സ്കോളർഷിപ്പ്; അന്താരാഷ്ട്ര വിദ്യാർഥികൾക്ക് 50,000 ഓസ്‌ട്രേലിയൻ ഡോളർ വരെ ട്യൂഷൻ ഫീസ് ഇളവ്

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

സ്‌ട്രേലിയയിലെ മാക്വറി യൂണിവേഴ്സിറ്റി (Macquarie University) ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കായി വൈസ് ചാൻസലറുടെ അന്താരാഷ്ട്ര സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസിൽ 50,000 ഓസ്‌ട്രേലിയൻ ഡോളർ (AUD) വരെ ഇളവ് ഈ സ്കോളർഷിപ്പിലൂടെ ലഭിക്കും.

ഇന്ത്യ എർലി അക്സപ്റ്റൻസ് സ്കോളർഷിപ്പ് വഴി 40,000 AUD വരെയും, വൈസ് ചാൻസലറുടെ അന്താരാഷ്ട്ര സ്കോളർഷിപ്പ് വഴി അധികമായി 10,000 AUD യും വിദ്യാർഥികൾക്ക് നേടാനാകും. 

സ്കോളർഷിപ്പിനുള്ള പ്രധാന യോഗ്യതാ മാനദണ്ഡങ്ങൾ

  • ലെറ്റർ ഓഫ് ഓഫർ സ്വീകരിച്ച് സമയപരിധിക്കുള്ളിൽ കമൻസ്മെൻ്റ് ഫീസ് അടച്ചിരിക്കണം.
  • മുഴുവൻ ട്യൂഷൻ ഫീസും വഹിക്കുന്ന ഏതെങ്കിലും സർക്കാർ സ്പോൺസർഷിപ്പിന്റെയോ സ്കോളർഷിപ്പിന്റെയോ ഗുണഭോക്താവായിരിക്കരുത്, മാക്വാരി യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് ടീം അംഗീകരിച്ചാൽ മാത്രമേ ഇതിന് ഇളവുള്ളൂ.
  • അപേക്ഷകർ ഫുൾ ടൈം അന്താരാഷ്ട്ര വിദ്യാർഥിയായിരിക്കണം.
  • ബിരുദ കോഴ്സുകൾക്കോ ബിരുദാനന്തര കോഴ്സുകൾക്കോ (ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റുകൾ ഒഴികെ) ചേരുന്നവരായിരിക്കണം.

ബിരുദാനന്തര കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 65-ന് തുല്യമായ വെയ്റ്റഡ് ആവറേജ് മാർക്ക് (WAM) ഉണ്ടായിരിക്കണം. അതേസമയം, ബിരുദ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 85-ന് തുല്യമായ ഓസ്‌ട്രേലിയൻ ടെറിട്ടറി അഡ്മിഷൻ റാങ്ക് (ATAR) ഉണ്ടായിരിക്കണം. വിദ്യാർഥികൾ അവരുടെ സ്കോളർഷിപ്പ് ഓഫർ ലെറ്ററിൽ വ്യക്തമാക്കിയിട്ടുള്ള സെഷനിലും വർഷത്തിലും തന്നെ പഠനം ആരംഭിക്കേണ്ടതുണ്ട്.

Content Highlights: Macquarie University offers Vice-Chancellor`s International Scholarships up to AUD $50,000 for undergraduate & postgraduate students. Apply now!