എൽ.ബി.എസ്. തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സ്

തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ്. ഐ.ടി.ഡബ്ള്യു. കാംപസിലെ പരിശീലനകേന്ദ്രത്തിൽ ഒക്ടോബർ ആദ്യവാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി. പാസായവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബർ 5 വരെ www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ഫോൺ: 0471-2560333.
Content Highlights: LBS Vocational Computer Course