കീം 2020 ഓപ്ഷന്‍ രജിസ്‌ട്രേഷന്‍: വിശദവിവരങ്ങളറിയാം | WEBINAR - Ask Expert

മെഡിക്കല്‍, എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ ഒരുങ്ങിക്കഴിഞ്ഞു. എന്‍ജിനിയറിങ് റാങ്ക് വന്നുകഴിഞ്ഞാലുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍, അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍  മാതൃഭൂമി പ്രൊഫഷണല്‍ കോഴ്‌സ് ഗൈഡന്‍സ് സെമിനാറില്‍  പ്രവേശനപരീക്ഷ മുന്‍ ജോയന്റ് കമ്മിഷണര്‍ എസ്. സന്തോഷ് വിശദീകരിച്ചു. 

സെന്‍ട്രലൈസ്ഡ് അലോട്ട്‌മെന്റ് പ്രോസസില്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സെമിനാറില്‍ വിശമായി സംസാരിച്ചു. ഓപ്ഷന്‍ രജിസ്‌ട്രേഷന് എന്‍ജിനീയറിങിന്റെ വിവിധ വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. റാങ്ക്‌ലിസ്റ്റ് അധികം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും വിശദവിവരങ്ങള്‍ ceekerala.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ: കുസാറ്റ് പ്രവേശന നടപടികള്‍ 

പ്രവേശനപരീക്ഷ ഒഴിവാക്കിയതിനാല്‍ കുസാറ്റിലെ പ്രവേശനം ഏതു രീതിയിലാണെന്നതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ട്. കുസാറ്റിലെ പ്രവേശനനടപടികള്‍ കുസാറ്റ് പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്നോളജി വിഭാഗം മേധാവി ഡോ. സുനില്‍ കെ. നാരായണന്‍കുട്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15-ന് വിശദീകരിക്കും. ഈ മാസം 25 വരെയാണ് സെമിനാര്‍.

Content Highlights: Know KEAM 2020 option registration details through ask expert 2020, professional course guidance seminar

Content Highlights: