സ്പീക്ക് ഫോർ ഇന്ത്യ ഗ്രാൻഡ് ഫിനാലെ: വിജയകിരീടംചൂടി ആദർശ് എച്ച് എസ്

സ്പീക്ക് ഫോർ ഇന്ത്യ ഗ്രാൻഡ് ഫിനാലെ,Photo - Akash S Manoj
സ്പീക്ക് ഫോർ ഇന്ത്യ ഗ്രാൻഡ് ഫിനാലെ,Photo - Akash S Manoj

ആലുവ: ആശയങ്ങളുടെയും വാക്കുകളുടെയും പോരാട്ടത്തിനൊടുവിൽ ഫെഡറൽ ബാങ്ക് സ്പീക്ക്‌ ഫോർ ഇന്ത്യ ഇൻ അസോസിയേഷൻ വിത്ത്‌ മാതൃഭൂമി സീസൺ 9 ൽ കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്സിലെ  ആദർശ് എച്ച് എസ് വിജയ കിരീടം ചൂടി. 2.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും മൊമെന്റോയുമാണ് ആദർശിന് ലഭിക്കുക. മാർ  ഗ്രിഗോറിയസ് കോളേജ് ഓഫ് ലോയിൽ നിന്നുള്ള തേജസ്‌ കൃഷ്ണ ആണ് ഫസ്റ്റ് റണ്ണർ അപ്. 1.5 ലക്ഷം രൂപയും മൊമെന്റോയുമാണ് തേജസിനു ലഭിക്കുക. ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിൽ  ആണ് ഫൈനൽ മത്സരങ്ങൾ നടന്നത്.

ജില്ല, സോണൽ മത്സരങ്ങളിൽ നിന്നായി 8 പേരാണ് ഫൈനലിൽ മത്സരിക്കാനെത്തിയത്. ആദ്യ റൗണ്ട് മത്സരത്തിൽനിന്ന് നാല് പേർ ഫൈനൽ റൗണ്ട് മത്സരത്തിലെത്തി. ഇതിൽനിന്നാണ് വിജയിയെ പ്രഖ്യാപിച്ചത്. 'മനുഷ്യൻ കാട് കയറിയതോ, മൃഗങ്ങൾ നാട്ടിൽ ഇറങ്ങിയതോ' എന്നായിരുന്നു ഫൈനൽ റൗണ്ടിലെ സംവാദ വിഷയം 

പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ്‌ ഹനീഷ്, മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പ്രൊഫ. ലത നായർ എന്നിവരായിരുന്നു ജഡ്ജസ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആയിരുന്നു മുഖ്യാതിഥി. നടൻ വിനു മോഹൻ ഉദ്ഘാടന ചടങ്ങിൽ അതിഥി ആയി. 

ശശിധരൻ സി.എം. (സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് സോണൽ ഹെഡ്, ഫെഡറൽ ബാങ്ക്), എം.എസ്. ദേവിക (ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്, മാതൃഭൂമി), എൻ.ആർ. അനിൽകുമാർ (റിട്ട. എച്ച് ഓ ഡി ശ്രീ കേരളവർമ കോളേജ്)  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

Content Highlights: Kerala University Student Wins Federal Bank Speak for India