ഓപ്പൺ സർവകലാശാലാ പ്രോഗ്രാമുകൾക്ക് അംഗീകാരം; ഉത്തരവിറങ്ങി

Representative Image: AI Image
Representative Image: AI Image

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ പ്രോഗ്രാമുകൾക്ക് അംഗീകാരം നൽകി കേരള സർവകലാശാല ഉത്തരവിറക്കി. യോഗ്യതാമാനദണ്ഡങ്ങൾ പാലിക്കുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിനും തൊഴിലിനും അംഗീകാരം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന അക്കാദമിക് കൗൺസിലിന്റെ സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്.

ബിരുദങ്ങൾക്ക് അംഗീകാരം നൽകാത്തതിനാൽ ഓപ്പൺ സർവകലാശാലാ വിദ്യാർഥികൾക്ക് കേരളയിൽ ഉന്നതപഠനത്തിന് അവസരം നിഷേധിക്കപ്പെട്ടിരുന്നു. പ്രശ്നം നേരത്തേ ആരും ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ലെന്നും വിദ്യാർഥികൾ ബുദ്ധിമുട്ടുന്നത്‌ അറിഞ്ഞയുടൻ നടപടിയെടുത്തെന്നും കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

Content Highlights: Kerala University Recognizes Sree Narayana Guru Open University Programs