എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്നറിയാം; പ്രഖ്യാപനം 3 മണിക്ക്

#Education desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം വെള്ളിയാഴ്ച മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിൽ പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

ഐ.ടി. മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും ഫലം ലഭിക്കും.

സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.

എസ്.എസ്.എൽ.സി. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ

https://kbpe.kerala.gov.in

https://results.digilocker.gov.in

https://sslcexam.kerala.gov.in

https://thslcexam.kerala.gov.in/thslc

https://sslchiexam.kerala.gov.in

https://ahslcexam.kerala.gov.in

www.prd.kerala.gov.in

https://results.kite.kerala.gov.in

Content Highlights: Official announcement of 2026 SSLC results by PRD, Results available via WhatsApp and Nammude Keralam app, Comprehensive list of official government result portals, Data includes THSLC, AHSLC, and hearing-impaired category results