സ്കൂളിൽ കളിസ്ഥലം എത്രത്തോളം ഉപയോഗിക്കുന്നു?; സമഗ്ര ഓഡിറ്റിന് സർക്കാർ

കൊല്ലം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ കളിസ്ഥലങ്ങളുടെയും കായികസൗകര്യങ്ങളുടെയും സമഗ്ര ഓഡിറ്റ് നടത്തുന്നു. നിലവിലുള്ള കളിസ്ഥലങ്ങൾ മാപ്പുചെയ്ത് സംരക്ഷിക്കണം. കളിസ്ഥലങ്ങൾ സ്ഥിരമായി പാർക്കിങ്ങിനുപയോഗിക്കുന്നതു തടയണമെന്നും സർക്കാർ നിർദേശിക്കുന്നു.
സ്കൂളിന്റെ ആകെ ഭൂവിസ്തൃതി, കളി സ്ഥലത്തിന്റെ വിസ്തീർണം, ഓരോ തലത്തിലെയും കുട്ടികളുടെ എണ്ണം, ഇൻഡോർ ഔട്ട്ഡോർ കായികസൗകര്യങ്ങൾ എന്നീ വിവരങ്ങൾ ഓഡിറ്റിൽ ശേഖരിക്കും. സ്കൂൾസമയത്തും അതിനു ശേഷവും കളിസ്ഥലം എത്രത്തോളം ഉപയോഗിക്കുന്നുവെന്നും പരിശോധിക്കും. കായികാധ്യാപകർ, ഉപകരണങ്ങൾ, വിവിധയിനങ്ങളിലെ ടീമുകൾ, വിവിധ തലങ്ങളിലെ മത്സരപങ്കാളിത്തം എന്നിവയും പരിശോധനയുടെ ഭാഗമാകും.
വിജ്ഞാപനം ചെയ്ത കളിസ്ഥലങ്ങളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ അനുമതിയില്ലാതെ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കില്ല. കളിസ്ഥലം കുറയ്ക്കുകയോ കൈയേറുകയോ മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കുകയോ ചെയ്താൽ അംഗീകാരം പിൻവലിക്കുന്ന തടക്കമുള്ള നടപടികൾ സ്വീകരിക്കും.
പാർക്കിങ്ങിന് സ്കൂളുകൾക്കു പുറത്തുള്ള അനുയോജ്യമായ സ്ഥലം തദ്ദേശസ്ഥാപ നങ്ങൾക്ക് കണ്ടെത്തി അനുവദിക്കാം. വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കുമാണ് നിർദേശങ്ങൾ നടപ്പാക്കുന്നതിനുള്ള മേൽനോട്ടച്ചുമതല. സംസ്ഥാനത ലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പരി ശോധനയിലും ഓഡിറ്റിലും കണ്ടെത്തുന്ന പോരായ്മകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുകയും വേണം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ യു-ഡൈസ് പ്ലസ് 2025-26 റിപ്പോർട്ട് പ്രകാരം കേരളത്തിലെ 15,750 സ്കൂളുകളിൽ 1,417 എണ്ണത്തിനാണ് കളിക്കളങ്ങളില്ലാത്തത്. എല്ലാ മാനേജ്മെൻ്റ് വിഭാഗങ്ങളും ഉൾപ്പെടുന്നതാണ് കണക്ക്.
സ്ഥലപരിമിതിയുള്ളിടത്ത് ഫിറ്റ്നസ് ലാബ്
ഭൂലഭ്യതയിലെ പരിമിതികൾ മൂലം ആകെ സ്ഥലത്തിൻ്റെ 30 ശതമാനം കളിസ്ഥലത്തിനായി മാറ്റിവെക്കാനാകാത്ത സ്കൂളുകളിൽ ഘട്ടംഘട്ടമായി ഫിസിക്കൽ ഫിറ്റ്നസ് ലാബുകളോ സമാന സൗകര്യ ങ്ങളോ ഒരുക്കണം.
എൽ.പി., യു.പി. സ്കൂളുകളിൽ ഒരു ക്ലാസ്മുറിയും ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ രണ്ട് ക്ലാസ്മുറികളും ഇതിനായി മാറ്റിവെക്കണം. കായികാധ്യാപകനായിരിക്കും ലാബിന്റെ മേൽ നോട്ടച്ചുമതല. കായികാധ്യാപകനില്ലെങ്കിൽ അനുയോജ്യമായ പരിശീലനം ലഭിച്ച ജീവനക്കാരനെ പ്രഥമാധ്യാപകനോ പ്രിൻസിപ്പലോ ചുമതലപ്പെടുത്തണം
Content Highlights: Comprehensive audit of sports grounds and facilities across all Kerala schools.