സ്കൂൾ സ്കോളർഷിപ്പ്: ഇനിയും രണ്ടുവർഷത്തെ കുടിശ്ശിക

തിരുവനന്തപുരം: സ്കൂൾ സ്കോളർഷിപ്പ് പരീക്ഷയുടെ സിലബസ് പരിഷ്കരണത്തിന് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറെടുക്കുമ്പോഴും സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് മുൻകാലങ്ങളിലെ സ്കോളർഷിപ്പ് തുകയിൽ കുടിശ്ശിക. എൽഎസ്എസ്, യുഎസ്എസ് നേടിയ കുട്ടികൾക്ക് ഇപ്പോൾ വിതരണംചെയ്യുന്നത് 2024 വരെയുള്ള കുടിശ്ശികയാണ്.
രണ്ട് അധ്യയനവർഷങ്ങളിലെ സ്കോളർഷിപ്പ് തുകയ്ക്കുള്ള പണംകൂടി വകയിരുത്തിയാലേ കുടിശ്ശിക തീർപ്പാവൂ.
എൽഎസ്എസിന് 1000 രൂപയും യുഎസ്എസിന് 1500 രൂപയുമാണ് സ്കോളർഷിപ്പ്. ഒരുവർഷം ശരാശരി 12,000-15,000 കുട്ടികൾക്ക് എൽഎസ്എസ് ലഭിക്കാറുണ്ട്. യുഎസ്എസും ആയിരക്കണക്കിന് കുട്ടികൾ നേടാറുണ്ട്. കഴിഞ്ഞവർഷം 38,000 കുട്ടികൾക്ക് യുഎസ്എസ് ലഭിച്ചു.
Content Highlights: Kerala`s education department revises school scholarship syllabus, but financial crisis delays payments.