അധ്യാപകരുടെ ശമ്പളം മുടങ്ങും? സ്കൂൾ ഫിറ്റ്‌നസിന്റെ പേരിൽ സർക്കാരും സംഘടനകളും നേർക്കുനേർ

തിരുവനന്തപുരം: സ്കൂൾകെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് ഇല്ലാത്തതിന്റെപേരിൽ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം തടയാനുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപകസംഘടനകൾ. അധ്യാപകരെ ബലിയാടാക്കാനുള്ള നീക്കം പിൻവലിച്ചില്ലെങ്കിൽ സമരത്തിനിറങ്ങാനാണ് തീരുമാനം.
ശമ്പളം നൽകാതിരിക്കുന്നത് നിയമവിരുദ്ധ നടപടിയാണെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഫിറ്റ്‌നസിന്റെപേരിൽ നടത്തുന്ന അധ്യാപകദ്രോഹനടപടികൾക്കുനേരേ സമരം തുടങ്ങുമെന്ന് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ പറഞ്ഞു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ എല്ലാ സംഘടനകളെയും ഒന്നിപ്പിച്ച് പ്രതിഷേധത്തിനിറങ്ങുമെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി പറഞ്ഞു. അധ്യാപകദ്രോഹ നടപടികൾ ചെറുക്കുമെന്ന് കെ.എസ്.ടി.സി. സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ പറഞ്ഞു.
Content Highlights: Opposition teacher unions in Kerala have strongly protested and threatened statewide agitation against the government's controversial decision to withhold the salaries of teachers and staff in schools that lack fitness certificates.