ഇതുവരെ ചേർന്നത് 1,38,071 പേർ; പ്ലസ്‌വൺ ആദ്യ അലോട്മെന്റ് പ്രവേശനം ഇന്നുകൂടി

#Education Desk
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ഹരിപ്പാട്: പ്ലസ്‌വൺ ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടവർക്ക് ബുധനാഴ്ച അഞ്ചുവരെ സ്കൂളിൽ ചേരാം. ഒന്നാം ഓപ്ഷൻ തന്നെ ലഭിച്ചവർ സ്ഥിരമായി ചേരണം. അല്ലാത്തവർക്കു ഫീസടയ്ക്കാതെ താത്കാലിക പ്രവേശനമാകാം. അലോട്‌മെന്റ് ലഭിച്ചവർ നിർബന്ധമായും ചേരണം. ഇല്ലെങ്കിൽ തുടർ അലോട്‌മെന്റുകളിൽ പരിഗണിക്കില്ല.

ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചവർക്ക് അലോട്‌മെന്റ് ലഭിച്ചാൽ ഇഷ്ടമുള്ള ജില്ലയിൽ ചേരാം. അതോടെ മറ്റു ജില്ലകളിലെ അലോട്‌മെന്റ് റദ്ദാകും. ചേരുന്ന ജില്ലയിലെ ആദ്യ ഓപ്ഷനിലാണ് അലോട്‌മെന്റെങ്കിൽ സ്ഥിരം പ്രവേശനമാണു വേണ്ടത്. അല്ലാത്തവർക്ക് താത്കാലിക പ്രവേശനത്തിന് അവസരം ലഭിക്കും.

ചൊവ്വാഴ്ച വൈകീട്ടുവരെ 1,38,071 പേരാണ് ആദ്യ അലോട്‌മെന്റ് പ്രകാരം സ്കൂളുകളിൽ ചേർന്നത്. അതിൽ 88,597 പേരുടേത് സ്ഥിരം പ്രവേശനമാണ്.

വിവിധ ജില്ലകളിലെ പ്രവേശന നില (ചൊവ്വാഴ്ച വൈകീട്ടു വരെ)

ജില്ല

സ്ഥിരം താത്കാലികം

തിരുവനന്തപുരം

9,96 2,629

കൊല്ലം

8,066 3,313

പത്തനംതിട്ട

2,759 788

ആലപ്പുഴ

4,920 1,675

കോട്ടയം

3,418 1,205

ഇടുക്കി

1,885 617

എറണാകുളം

6,679 3,527

തൃശ്ശൂർ

7,975 4,923

പാലക്കാട്

8,499 4,958

കോഴിക്കോട്

7,972 5,417

മലപ്പുറം

12,800 10,894

വയനാട്

2,309 1,891

കണ്ണൂർ

7,427 5,255

കാസർകോട്

3,925 2,382
ആകെ 88,597 49,474

Content Highlights: The deadline for Kerala Plus One first allotment admissions concludes this Wednesday at 5 PM. Till Tuesday evening, 1,38,071 students secured admission, with 88,597 taking permanent status. Candidates failing to report will be disqualified from future allotment rounds.